ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യത്തിന്റെ വമ്പിച്ച വിജയത്തില്‍ നന്ദിയറിയിച്ച് തമിഴ്‌നാട്ടില്‍ എ.ഐ.സി.സി തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച രമേശ് ചെന്നിത്തല.
ചെന്നൈയില്‍ ചെന്ന് ഡി.എം.കെ നേതൃത്വവുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടിയെടുക്കുവാന്‍ കഴിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു
‘മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുന്നു. അതുപോലെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്നണിയിലെ നേതാക്കള്‍ക്കും, ജനപ്രതിനിധികള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പ്രത്യേക അഭിനന്ദനം. മുന്നണിക്ക് വമ്പിച്ച വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് ഈ അവസരത്തില്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രീ രാഹുല്‍ ഗാന്ധി ആണ് എന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
സീറ്റ് വിഭജന തര്‍ക്കങ്ങള്‍ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആണ് ഞാന്‍ നിരീക്ഷകന്‍ എന്ന ദൗത്യം ഏറ്റെടുത്തത്,’ ചെന്നിത്തല പറഞ്ഞു.
ചെന്നൈയില്‍ ചെന്ന് ഡി.എം.കെ നേതൃത്വവുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടി എടുക്കുവാന്‍ കഴിഞ്ഞു. പല ജില്ലകളിലും പര്യടനം നടത്തി നമ്മുടെ സ്ഥാനാര്‍ഥികള്‍ക്കും സഖ്യകക്ഷി സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പ്രചരണം നടത്തി.