കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം; ഗവര്‍ണര്‍ക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല
COVID-19
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം; ഗവര്‍ണര്‍ക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 5:11 pm

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

കൊവിഡ് നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കഴിയൂ എന്ന് കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി വിവധ നിര്‍ദേശങ്ങളും അദ്ദേഹം ഗവര്‍ണ്ണര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു.

ഉപരാഷ്ടപതി വിളിച്ച് കൂട്ടിയ യോഗത്തില്‍ ഈ വിഷയം താന്‍ ഉന്നയിച്ചതായി ഗവര്‍ണ്ണര്‍ മറുപടി നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും കേന്ദ്ര സര്‍ക്കാരുമായും താന്‍ വിഷയം ഈ സംസാരിക്കാമെന്നും കൂടുതല്‍ വാക്‌സിന്‍ കേരളത്തിലെത്തിക്കാമെന്നും ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയതായും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍

1. ഗവര്‍ണ്ണര്‍ എന്ന നിലയിലുള്ള സ്വാധീനം കേന്ദ്ര സര്‍ക്കാരില്‍ ഉപയോഗിച്ച് സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്‌സിന്‍ അടിയന്തിരമായി എത്തിക്കാനുളള നടപടികള്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമല്ല നാല്‍പ്പത്തഞ്ച് വയസിന് മുകളില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയൂ.

2. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആറുമാസമെന്ന കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്‍ഷുറന്‍സിന്റെ കാലാവധി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടണമെന്ന നിര്‍ദേശവും ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ വച്ചു.

3. ചെറുകിട കര്‍ഷകര്‍ക്കായി നബാര്‍ഡ് നല്‍കിയ 2500 കോടിയുടെ ലോണ്‍ തിരിച്ചുപിടിക്കുന്ന നടപടി ഉടനടി നിര്‍ത്തി വയക്ണമെന്ന ആവശ്യവും ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍ പെടുത്തി.

4. ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച പോസ്റ്റുകള്‍ അടിയന്തിര പ്രധാന്യം കണക്കിലെടുത്ത് ഉടനടി സൃഷ്ടിക്കണം. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തണം.

5. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ ഏകോപനം വേണം. ഇപ്പോള്‍ ഒരോ കളക്റ്റര്‍മാരും ഒരോ തരത്തിലാണ് നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്. കാസര്‍കോട് ജില്ലയില്‍ യാത്ര ചെയ്യണമെങ്കില്‍ നോണ്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അവിടുത്തെ കളക്റ്റര്‍ പറയുന്നു. ഇത് എങ്ങിനെ പ്രായോഗികമാകും.

ഓരോകളക്റ്റര്‍മാരും പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങളും ഉത്തരവും നല്‍കുന്നത് നിര്‍ത്തണം. ഏകോപനം ഇക്കാര്യത്തില്‍ അനിവാര്യമാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ വിളിക്കാന്‍ അതത് ജില്ലാ കളക്റ്റര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കണം. പഞ്ചായത്ത് തലങ്ങളില്‍ വിപുമായ തോതിലുള്ള ബോധവല്‍ക്കരണ കാപ്യംയിനുകള്‍ ആരംഭിക്കണം.

ഇതിനായി പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കുകയോ അവരുടെ പദ്ധതി വിഹിതം ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയോ വേണം. കൊവിഡ് രോഗികള്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ പഞ്ചായത്തുകള്‍ക്കേ കഴീയു. ആഭ്യന്തരം- റവന്യു തദ്ദേശ- ആരോഗ്യ- ധനകാര്യ വകുപ്പുകള്‍ ഏകോപനത്തോട് കൂടി പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കാന്‍ കഴിയുകയുള്ളു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Letter to Arif Muhammed Khan Covid 19