കൊച്ചി: ട്വന്റി-ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി-ട്വന്റിയുടെ കഥ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു.
കുന്നത്തുനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തില്‍ മുതലാളിമാരല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. നമ്മുടെ മുന്നിലുള്ളത് ഇടത്പക്ഷത്തിനേയും ട്വന്റി-20 പാര്‍ട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. തീരുമാനിക്കേണ്ടത് മുതലാളിമാരല്ല. ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പോരാട്ടത്തിന് നേതൃത്വം കൊടുക്കണം,’ ചെന്നിത്തല പറഞ്ഞു.
കുന്നത്തുനാട്ടില്‍ പണഭീമന്മാര്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ വിചാരം എല്ലാം വിലക്ക് വാങ്ങാമെന്നാണ്. സാധനങ്ങള്‍ വിലക്ക് വാങ്ങാന്‍ പറ്റും. ജനങ്ങളുടെ പിന്തുണയും മനസും ഹൃദയത്തിലൂടെ മാത്രമേ വാങ്ങാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത്തവണ ട്വന്റി-ട്വന്റിയെ നേരിടണം. ഈ തെരഞ്ഞെടുപ്പോട് കൂടി ട്വന്റി-ട്വന്റിയുടെ കഥ കഴിയും. കേരള ജനതയെ പറ്റിക്കാന്‍ കുറേ മുതലാളിമാര്‍ ഇറങ്ങിയിരിക്കുന്നു,’ രമേശ് ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക