Kerala News
'ആര്‍ക്കുമെതിരെ എന്തിനും കേസെടുക്കാമെന്ന തരത്തിലേക്ക് കേരള പൊലീസ് അധപതിച്ചു'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 03, 02:51 am
Monday, 3rd February 2020, 8:21 am

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ആര്‍ക്കുമെതിരെ കേസ് എടുക്കാമെന്ന രീതിയിലേക്ക് കേരള പൊലീസ് അധപതിച്ചെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മെസേജിട്ടതിനാണ് പി.ജി സുരേഷ്‌കുമാറിനെതിരെ കേസെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ