Entertainment
ഡബിള്‍ ആക്ഷനും മാസുമായി ഒരു പാന്‍ ഇന്ത്യന്‍; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 16, 07:02 am
Sunday, 16th June 2024, 12:32 pm

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ഐ സ്മാര്‍ട്ട് ശങ്കര്‍’ തീയേറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷം തികയുമ്പോള്‍ രാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിള്‍ ഐ സ്മാര്‍ട്ടിന്റെ’ പുതിയ അപ്ഡേറ്റ് പുറത്ത്.

ചിത്രത്തിന്റെ റിലീസ് തീയതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്‍ഡിപെന്‍ഡന്‍സ് ദിനമായ ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗനാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ് ഡേറ്റ് പോസ്റ്ററില്‍ രാമിനെ മറ്റൊരു ഗെറ്റപ്പില്‍ കാണാന്‍ കഴിയും. ശിവ ലിംഗവും പോസ്റ്ററിന്റെ ബാക്ഗ്രൗണ്ടില്‍ കാണാം. ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളുമായി അണിയറപ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ എത്തും.

ഉസ്താദ് ഐ സ്മാര്‍ട്ട് ശങ്കറായി രാം തിരിച്ചെത്തുന്നു. കാവ്യ താപര്‍ നായികയായി എത്തുമ്പോള്‍ ബിഗ് ബുള്‍ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാര്‍ട്ട് ശങ്കര്‍ പോലെ തന്നെ ഡബിള്‍ ഐ സ്മാര്‍ട്ടിലും ആക്ഷന്‍ പാക്കഡ് ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രതീക്ഷിക്കാം. രോമാഞ്ചം നല്‍കുന്ന സീനുകളില്‍ ഒന്നായി ക്ലൈമാക്‌സ് മാറും. രണ്ടിരട്ടി ഡോസില്‍ മാസ് ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ടീസറിലൂടെ ലഭിച്ചു.

സ്‌ക്രീനിലെ മാസ് അപ്പീല്‍ കൊണ്ടും രാം ഇളക്കിമറിക്കും എന്ന് നിസംശയം പറയാം. ബിഗ് ബുള്‍ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോള്‍ കഥ മറ്റൊരു ലെവലിലേക്ക് മാറും. ആദ്യ ഭാഗത്തേക്കാള്‍ ഇരട്ടി ക്യാന്‍വാസില്‍ ചിത്രം എത്തുമ്പോള്‍ ഇരട്ടി എന്റര്‍ടൈന്മെന്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.

രാമിന്റെ ആരാധകര്‍ക്കുള്ള മികച്ച വിരുന്നായി ടീസര്‍ മാറി. ടീസര്‍ കൊണ്ട് പ്രതീക്ഷകള്‍ വാനോളമായി ഉയര്‍ന്ന് കഴിഞ്ഞു. തീയേറ്ററുകളില്‍ ടീസര്‍ നല്‍കിയ മാസ് മൊമന്റ്സ് പ്രതീക്ഷിക്കാം. കൂടുതല്‍ അപ്ഡേറ്റുകള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. ഛായാഗ്രഹണം – സാം കെ. നായിഡു, ഗിയാനി ഗിയാനെല്ലി, മ്യുസിക്ക് – മണി ശര്‍മ, സ്റ്റണ്ട് ഡയറക്ടര്‍ – കീച, റിയല്‍ സതീഷ്, പി.ആര്‍.ഒ – ശബരി.


Content Highlight: Ram Pothineni Movie Double ISmart Release Date Out