ഇന്ത്യയിലെ പോപ്പുലറായ ഗാനങ്ങളിലൊന്നായ അക്ഷയ് കുമാറിന്റെ മെയിന്‍ ഖിലാഡി തു അനാരിക്ക് ചുവടുകള്‍ വെച്ച് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണും പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും.
പുതിയ ചിത്രമായ RC 15ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചെടുത്ത വീഡിയോ ആണ് രാംചരണ്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുകയാണ്.
View this post on Instagram
‘നന്ദി രാം ചരണ്‍ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റര്‍ ജി, നിങ്ങളാണ് മെയിന്‍ ഖിലാഡി’ എന്ന് പറഞ്ഞുകൊണ്ട് അക്ഷയ് തന്റെ സോഷ്യല്‍ മീഡിയയില്‍ രണ്ട് പേര്‍ക്കും നന്ദി പറഞ്ഞു.
‘അക്ഷയ് കുമാര്‍ സാറിനും ഗണേശ് ആചാര്യ മാസ്റ്ററിനും വേണ്ടി മാത്രം! നന്നായി ആസ്വദിച്ചു’ എന്ന് രാം മറുപടി നല്‍കി.
Content Highlight: Ram Charan and choreographer Ganesh Acharya step to Akshay Kumar’s song; Viral on the internet