ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ എന്താണ് ചെയ്യുന്നുണ്ടാവുക എന്ന കാര്യം കൗതുകത്തോടെയാണ് എല്ലാവരും അന്വേഷിച്ചിരുന്നത്.
ഞായറാഴ്ച ഇവര്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള സിനിമ കാണുകയും യോഗ പരിശീലിക്കുകയുമായിരുന്നെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ 19 വരെ എം.എല്‍.എമാരോട് റിസോര്‍ട്ടില്‍ത്തന്നെ തുടരാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി പണം നല്‍കി എം.എല്‍
.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ആരോപിക്കുന്നത്. 20 മുതല്‍ 25 കോടിവരെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യാനായിരുന്നു ബി.ജെ.പിയുടെ നീക്കമെന്നും ഗെലോട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.