ലക്‌നൗ: വാരണാസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ നിലയില്‍. കരി ഓയില്‍ പ്രതിമയ്ക്ക് മുകളില്‍ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദര്‍ശനത്തിന് പിന്നാലെയാണ് സംഭവം.
ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് പ്രതിമ വൃത്തിയാക്കാന്‍ ഉത്തരവിടുകയായിരുന്നു. സംഭവം അറിഞ്ഞ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രതിമയില്‍ പാല്‍ ഒഴിച്ച് വൃത്തിയാക്കിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതിമ വികൃതമാക്കിയവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ രാജേഷ് മിശ്ര പറഞ്ഞു.
അതേസമയം പ്രതിമ വികൃതമാക്കിയവരെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തങ്ങള്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ സുരക്ഷയേര്‍പ്പെടുത്താനുള്ള തിരക്കിലാണെന്നും ഇതിനുശേഷം ഈ വിഷയത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക