രാജസ്ഥാനില്‍ വഴങ്ങാതെ ഗവര്‍ണര്‍; ഗെലോട്ടിന്റെ മൂന്നാം ശുപാര്‍ശയും തള്ളി
Rajastan Crisis
രാജസ്ഥാനില്‍ വഴങ്ങാതെ ഗവര്‍ണര്‍; ഗെലോട്ടിന്റെ മൂന്നാം ശുപാര്‍ശയും തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 1:02 pm

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഒടുവിലത്തെ ശുപാര്‍ശയും നിരസിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. തുടര്‍ച്ചയായ മൂന്നാം തവണയാണ് സഭ വിളിച്ചുചേര്‍ക്കാനുള്ള ആവശ്യം ഗവര്‍ണര്‍ തള്ളുന്നത്.

ആദ്യരണ്ടുതവണ നിബന്ധനങ്ങള്‍ മുന്നോട്ടുവെച്ചായിരുന്നു ഗവര്‍ണര്‍ സഭ വിളിക്കാന്‍ അനുമതി നല്‍കാതിരുന്നത്. ഇത്തവണ എന്ത് കാരണമാണ് ഗവര്‍ണര്‍ മുന്നോട്ടുവെച്ചത് എന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഗവര്‍ണര്‍ ഭരണഘടന വിരുദ്ധമായ നീക്കങ്ങളില്‍നിന്നും പുറത്തുവരണമെന്നും നിമയസഭാ സമ്മേളനം കാലതാമസമില്ലാതെ വിളിച്ചുചേര്‍ക്കണമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗെറ്റ് വെല്‍ സൂണ്‍ ഗവര്‍ണര്‍ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിങിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്.

ജൂലൈ 31 ന് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെലോട്ട് സര്‍ക്കാര്‍ ഗവര്‍ണറോട് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നില്ല