ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ശുപാര്‍ശ നിരസിച്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രക്കെതിരെ തിരിഞ്ഞ് അശോക് ഗെലോട്ടും മന്ത്രിമാരും. സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് സര്‍ക്കാരിന്റെ അവകാശമാണ്. ഗവര്‍ണറുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ നിലപാടിനെത്തുടര്‍ന്ന് നടന്ന മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് ഗെലോട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഗവര്‍ണറുടെ ആശങ്കകള്‍ക്ക് ഞങ്ങള്‍ മറുപടി തയ്യാറാക്കിയിട്ടുണ്ട്. നിയമസഭ സമ്മേളനം വിളിക്കുന്നത് ഞങ്ങളുടെ അവകാശമാണ്. സമ്മേളനം എങ്ങനെ നടത്തണം എന്ന കാര്യം സ്പീക്കറാണ് തീരുമാനിക്കുക. ജൂലൈ 31 ന് തന്നെ സമ്മേളനം നടത്തണം’, കോണ്‍ഗ്രസ് മന്ത്രി ഹരീഷ് ചൗധരി പറഞ്ഞു.
പിന്നീട് ഉപാധികളോടെ നിയമസഭ വിളിക്കാമെന്ന് ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് കല്‍രാജ് മിശ്ര അറിയിച്ചത്. ഈ നിബന്ധനയാണ് മന്ത്രിലഭായോഗം ചോദ്യം ചെയ്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക