Entertainment news
ബാലയ്യ ഒന്ന് കണ്ണ് ചിമ്മിയാല്‍ വാഹനങ്ങള്‍ മുപ്പത് അടി ഉയരത്തില്‍ പറക്കും, എന്നെക്കൊണ്ട് പോലും അതൊന്നും നടക്കില്ല: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 29, 10:21 am
Saturday, 29th April 2023, 3:51 pm

തെന്നിന്ത്യന്‍ താരം നന്ദമൂരി ബാലയ്യയെ കുറിച്ച് സംസാരിക്കുകയാണ് രജിനികാന്ത്. ഒരു നോട്ടം കൊണ്ട് അദ്ദേഹത്തിന് എല്ലാം തകര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹമൊന്ന് കണ്ണ് ചിമ്മിയാല്‍ വാഹനങ്ങള്‍ മുപ്പത് അടി ഉയരത്തില്‍ പറക്കുമെന്നും രജിനികാന്ത് പറഞ്ഞു.

എന്നാല്‍ തന്നെക്കൊണ്ടോ അമിതാഭ് ബച്ചന്‍, ഷാരൂഖ്, സല്‍മാന്‍ ഖാന്‍ അടക്കമുള്ള താരങ്ങളെ കാണ്ടോ പോലും ഇതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയായ നന്ദമൂരി താരക രാമറാവുവിന്റെ ശദാബ്തി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.

‘എന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകര്‍ക്കാന്‍. ഒന്ന് കണ്ണ് ചിമ്മിയാല്‍ വാഹനങ്ങള്‍ പൊട്ടിത്തെറിക്കും, മുപ്പത് അടി ഉയരത്തില്‍ പറക്കും. ഇത് രജിനികാന്തിനോ അമിതാഭ് ബച്ചനോ ഷാരൂഖിനോ എന്തിന് സല്‍മാന്‍ ഖാനുപോലും ചെയ്യാന്‍ പറ്റില്ല. കാരണം ഞങ്ങളേപ്പോലുള്ളവര്‍ അങ്ങനെ ചെയ്താല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല.

എന്നാല്‍ ബാലയ്യ എന്ത് ചെയ്താലും ആളുകള്‍ വിശ്വസിക്കും. അദ്ദേഹം ചെയ്യുന്നത് സ്വീകരിക്കും. കാരണം എന്‍.ടി.ആറിനെയാണ് അവര്‍ ബാലയ്യയില്‍ കാണുന്നത്. അദ്ദേഹം വളരെ ദയാലുവായ വ്യക്തിയായിരുന്നു,’ രജനികാന്ത് പറഞ്ഞു.

നേരത്തേ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ രജിനികാന്തിനെ സ്വീകരിക്കുന്ന ബാലകൃഷ്ണയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

 

 

content highlight: rajanikanth about nandamuri balakrishna