Parliament
''രാജ ഹാസ് ഓണ്‍ലി റിട്ടയേര്‍ഡ്, നോട്ട് ടയേര്‍ഡ്''; ഡി. രാജയെക്കുറിച്ച് സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 24, 07:27 am
Wednesday, 24th July 2019, 12:57 pm

ന്യൂദല്‍ഹി: ഇന്ന് രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന എം.പി ഡി. രാജയെ അനുമോദിച്ച് സ്പീക്കര്‍. രാജ്യസഭയിലെ രാജയുടെ അവസാനപ്രസംഗത്തിന് ശേഷമായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

‘അദ്ദേഹം ക്ഷീണിച്ചിട്ടില്ല, (രാജ്യസഭയില്‍ നിന്ന് )വിശ്രമിക്കുന്നുവെന്നേയുള്ളൂ (രാജ ഹാസ് ഓണ്‍ലി റിട്ടയേര്‍ഡ്, നോട്ട് ടയേര്‍ഡ്) ‘- എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.

നേരത്തെ ഇതെന്റെ സഭയിലെ അവസാനപ്രസംഗമായിരിക്കും എന്ന് പറഞ്ഞായിരുന്നു രാജ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ താങ്കള്‍ അപ്പോള്‍ ബില്ലുകളിന്‍മേലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലേയെന്ന് സ്പീക്കര്‍ തിരിച്ചുചോദിച്ചു.

താന്‍ എം.പി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യുമെന്ന് രാജ പറഞ്ഞു.

വനിതാ സംവരണ ബില്ലിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാജ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ തമിഴരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജയെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ദളിതനാണ് രാജ.

WATCH THIS VIDEO: