പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ നടനാണ് രാജ് ബി. ഷെട്ടി. മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിന് ഒരു വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. രാജ് ബി. ഷെട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് രുധിരം.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആ ട്രെയ്‌ലറിന് താഴെ മുഴുവന്‍ രാജ് ബി. ഷെട്ടിയുടെ ആരാധകരുടെ കമന്റുകളായിരുന്നു. ഈ കമന്റുകള്‍ വായിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് രാജ് ബി. ഷെട്ടി.
താന്‍ കമന്റുകളൊന്നും ഇപ്പോള്‍ വായിച്ചു നോക്കാറില്ലെന്നും കമന്റുകള്‍ വായിക്കുന്നത് നിര്‍ത്തിയെന്നുമാണ് നടന്‍ പറയുന്നത്. ആരെങ്കിലും കമന്റില്‍ നിങ്ങളെ ഈ ലോകത്തെ ഏറ്റവും ഗ്രേറ്റായ നടനെന്ന് വിളിച്ചെന്ന് കരുതി നിങ്ങള്‍ ഗ്രേറ്റായ നടനാകില്ലെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞാന്‍ കമന്റുകളൊന്നും ഇപ്പോള്‍ വായിച്ചു നോക്കാറില്ല. അതൊക്കെ ഞാന്‍ നിര്‍ത്തി. ആരെങ്കിലും നിങ്ങളെ ഈ ലോകത്തെ ഏറ്റവും ഗ്രേറ്റായ നടനെന്ന് വിളിച്ചെന്ന് കരുതി നിങ്ങള്‍ ഗ്രേറ്റായ നടനാകില്ല. ഒരു കമന്റ് കൊണ്ട് മാത്രം മാറ്റം ഒന്നും നടക്കില്ല.
ഇനി ആരെങ്കിലും നിങ്ങളെ കുറിച്ച് മോശം നടനാണെന്ന് കമന്റിട്ടാല്‍ നിങ്ങള്‍ ഒരിക്കലും ഒരു മോശം നടനാകില്ല. കമന്റ് കൊണ്ട് ലഭിക്കുന്നത് വെറും കിക്കാണ്. ആ കിക്കില്‍ ഒന്നും കിട്ടില്ല. ആദ്യമൊക്കെ നമ്മളെ കുറിച്ചുള്ള കമന്റുകള്‍ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി.
ഇപ്പോള്‍ ഞാന്‍ കമന്റുകള്‍ നോക്കാറില്ല. ഒരു സിനിമക്ക് നല്ല അഭിപ്രായം കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്. കാരണം അതിലൂടെ പ്രൊഡ്യൂസറിന് കുറച്ച് പൈസ കിട്ടും. അതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യം,’ രാജ് ബി. ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty Talks About Comments In Social Media