റെയില്‍വേ: യോഹന്നാന്‍ ഇതെങ്കില്‍ ക്രിസ്തു എന്താവും!!!
Daily News
റെയില്‍വേ: യോഹന്നാന്‍ ഇതെങ്കില്‍ ക്രിസ്തു എന്താവും!!!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2014, 11:32 am

 സദാനന്ദഗൗഡയുടെ ബജറ്റ്, വിദേശ/സ്വദേശമൂലധനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍, മോദി സ്തുതി മാത്രം രാപകലന്യേ എഴുതിക്കൂട്ടി, ഒരു അതികായനെ “നമോ” എന്ന പേരില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു മുകളില്‍ ഏകപക്ഷീയമായി പ്രതിഷ്ഠിക്കുന്നതില്‍ മാത്രം താല്‍പര്യമെടുത്ത/എടുത്തുകൊണ്ടിരിക്കുന്ന മാധ്യമപ്പടയ്ക്ക് അത്ഭുതം തോന്നുമെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതപ്പെടാന്‍ ഒട്ടും തന്നെ വകയില്ല.


railway-wallpaper-


എഡിറ്റോ-റിയല്‍


“പ്രജാ സുഖേ സുഖം രാജ്യഃ/ പ്രജാനംജ ഹിതേ ഹിതം…”” കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തെ സദാനന്ദഗൗഡ ക്വൊട്ട് ചെയ്തപ്പോള്‍ ഈ വരികള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഈ വരികളില്‍ തുടങ്ങിയതെന്തിനാണെന്നും ഞങ്ങള്‍ക്ക് ആദ്യം മനസ്സിലായിരുന്നില്ല. വാസ്തവത്തില്‍ കൗടില്യന്‍ അഥവാ ചാണക്യന്‍ ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഒരു വ്യക്തിത്വം തന്നെയാണ്.

ചന്ദ്രഗുപ്ത മൗര്യനെ അധികാരത്തിലെത്തിച്ച ആള്‍ എന്നതിലുപരി മൗര്യസാമ്രാജ്യത്തെ ആര്യാവര്‍ത്തത്തില്‍ സ്ഥിരപ്പെടുത്തിയ വ്യക്തി എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ഇതിന് സമാനമായ മറ്റൊരു വാക്യം ഇന്ത്യന്‍ മനസുകള്‍ക്ക് സുപരിചിതമാണ്; “ലോക സമസ്ത സുഖിനോ ഭവന്തു”. ഈ വരികളുള്‍ക്കൊള്ളുന്ന ശ്ലോകം മുഴുവനും വായിക്കുമ്പോഴാണ് വാസ്തവത്തില്‍ സദാനന്ദ ഗൗഡയുടെയും എന്‍.ഡി.എയുടെയും യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാവുകയുള്ളു.

 

nijaz-toon

“സ്വസ്തി പ്രജാഭ്യാം പരിപാലയന്താം/ ന്യായേന മാര്‍ഗേന മഹിം മഹീഷഃ/ ഗോബ്രാഹ്മണേഭ്യ ശുഭാംസ്തു നിത്യം / ലോകാ സമസ്ഥാ സുഖിനോ ഭവന്തു”. പ്രജകള്‍ക്ക് സ്വസ്ഥിയുണ്ടാവട്ടെ/രാജാവിന്റെ മാര്‍ഗം നന്നായിരിക്കട്ടെ/ എന്നെന്നും പശുക്കളും ബ്രാഹ്മണരും സന്തോഷമനുഭവിക്കട്ടെ/അങ്ങനെ ലോകത്താകെയും സുഖം പരക്കട്ടെ..

ലോകത്തിന് സന്തോഷം ഉണ്ടാവണമെങ്കില്‍ ബ്രാഹ്മണാധികാരം വാണരുള്ളന്ന ഒരു കാലത്ത് രാജാവിനും ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കുമൊക്കെ സന്തോഷമുണ്ടാവണം. അവിടം മുതല്‍ ഇക്കാലമത്രയും പ്രജകളായി അധികാരവര്‍ഗങ്ങള്‍ മാത്രമേ പരിഗണനാര്‍ഹരായിട്ടുള്ളുവെന്നാണ് ഇന്ത്യയുടെ തന്നെ ചരിത്രം. ബഹുഭൂരിപക്ഷം വരുന്ന കീഴ്ജാതി/വര്‍ഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ജാതി ശ്രേണിയിലെ ഏറ്റവും മുകളിലേയ്ക്ക് പോകുമ്പോള്‍ അധികാരവും സമ്പത്തും അന്തസ്സും കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു.

[]

ഇനി നമുക്ക് സദാനന്ദഗൗഡയിലേയ്ക്കും എന്‍.ഡി.എ. സര്‍ക്കാരിന്റെ കന്നി റെയില്‍വേ ബജറ്റിലേയ്ക്കും വരാം. അദ്ദേഹവും പ്രജകളുടെ സുഖം എന്നു പറയുമ്പോള്‍ ഇന്ത്യയിലെയും പുറത്തുള്ളതുമായ അതിസമ്പന്ന വര്‍ഗ്ഗങ്ങളെ മാത്രമാണ് ഉദ്ദേശിച്ചതെന്നതിന് തെളിവ് വെളിയില്‍ തിരയേണ്ട ആവശ്യമില്ല. റെയില്‍വേ ബജറ്റ് തന്നെ അതിന്റെ എഴുതപ്പെട്ട രേഖയാണ്.

വികസനമെന്നപേരില്‍ ഭൂരിപക്ഷം ജനതയ്ക്കുമേല്‍ സമ്പന്നരുടെയും കുത്തകകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങളെയാണ് ഇക്കാലമത്രയും നിറഭേദമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും അധികാരത്തിലെത്തുമ്പോള്‍ അടിച്ചേല്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് യു.പി.എ സര്‍ക്കാരുകളും ജനങ്ങളെ ഇത്തരത്തില്‍ പരീക്ഷിച്ചതിന്റെ വലിയ പ്രതിഫലനമായിരുന്നല്ലോ ഒരര്‍ത്ഥത്തില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ അവര്‍ അധികാരത്തിലേറിയ ഉടനെ തന്നെ മോദിയുടെ “നല്ലനാളുകള്‍” പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മോദിയുടെ “നല്ലെ നാളുകള്‍” പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ ഇത്രയും “നല്ല
നാളുകളാ”യാരിക്കും അവയെന്ന് ആരും കരുതിക്കാണാന്‍ ഇടയില്ല.


യു.പി.എ. സര്‍ക്കാരിന്റെ അഥവ രാഹുലെന്ന ആ “കൊച്ചന്റെ” പാര്‍ട്ടിയുടെ സ്വപ്നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരും തുടരാനുദ്ദേശിക്കുന്നതെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലെ സര്‍ക്കാര്‍ നടപടികള്‍ മാത്രം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. (അതുറപ്പായതുകൊണ്ടാകാം റെയില്‍വേ ബജറ്റ് ചര്‍ച്ച ചെയ്യുമ്പോള്‍ അത് കേള്‍ക്കുന്നതിനേക്കാള്‍ ഒന്ന് മയങ്ങുന്നതാണ് ഉത്തമമെന്ന് രാഹുലിന് തോന്നിയത്.)


സ്വദേശീയതയുടെ പ്രത്യയശാസ്ത്രത്തേരില്‍ അധികാരാരോഹിതരാവുന്നവരാണല്ലോ ബി.ജെ.പിക്കാര്‍. ഈ സ്വദേശീയതയെന്നത് ഏതര്‍ത്ഥത്തിലും അവര്‍ക്ക് കേവലം “മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് മുന്‍ എന്‍.ഡി.എ സര്‍ക്കാരടക്കം നമുക്ക് കാട്ടിത്തന്നിട്ടുള്ള ഒരു വസ്തുതയാണ്. അന്ന് പൊതുമേഖലാ സംരഭങ്ങളെയൊക്കെ വിറ്റുതുലയ്ക്കാന്‍ (Disinvestment of public sector) നിയമിതനായിരുന്ന ഒരു മന്ത്രിയാണ് അരുണ്‍ഷൂരി.

2000ല്‍ അവരുടെ ദേശസ്‌നേഹം വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണ വിദേശ/സ്വദേശ മൂലധനത്തെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു. അക്കാലത്തുതന്നെയാണ് നമ്മുടെ ബിര്‍ല-അംബാനിമാരെ വിദ്യാഭ്യാസ മേഖലയെകുറിച്ച് പഠിക്കാനായി നിയോഗിച്ചുകൊണ്ടുള്ള കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നത്. വിദേശ മൂലധനത്തിനും സ്വദേശ മൂലധനത്തിനും പരിപൂര്‍ണമായും മേഞ്ഞു നടക്കാന്‍ വിദ്യാഭ്യാസ മേഖല മുഴുവന്‍ തീറെഴുതണമെന്ന റിപ്പോര്‍ട്ടാണ് അന്ന് ബിര്‍ല-അംബാനി കമ്മീഷന്‍ മുന്നോട്ട് വെച്ചത് എന്നത് ഇവരുടെ മുന്‍കാല ചരിത്രം.

അതുകൊണ്ട് തന്നെ സദാനന്ദഗൗഡയുടെ ബജറ്റ് വിദേശ/സ്വദേശമൂലധനങ്ങള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍, മോദി സ്തുതി മാത്രം രാപകലന്യേ എഴുതിക്കൂട്ടി, ഒരു അതികായനെ “നമോ” എന്ന പേരില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു മുകളില്‍ ഏകപക്ഷീയമായി പ്രതിഷ്ഠിക്കുന്നതില്‍ മാത്രം താല്‍പര്യമെടുത്ത/എടുത്തുകൊണ്ടിരിക്കുന്ന മാധ്യമപ്പടയ്ക്ക് അത്ഭുതം തോന്നുമെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതപ്പെടാന്‍ ഒട്ടും തന്നെ വകയില്ല. ഇന്ത്യന്‍ റെയില്‍വേയുടെ സാമ്പത്തിക ബാധ്യത ആവര്‍ത്തിച്ചുകൊണ്ടാണ് ഇക്കാലമത്രയും യു.പി.എ സര്‍ക്കാരും അതിനായി പരിശ്രമിച്ചുകൊണ്ടിരുന്നത്.

യു.പി.എ. സര്‍ക്കാരിന്റെ അഥവ രാഹുലെന്ന ആ “കൊച്ചന്റെ” പാര്‍ട്ടിയുടെ സ്വപ്നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരും തുടരാനുദ്ദേശിക്കുന്നതെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലെ സര്‍ക്കാര്‍ നടപടികള്‍ മാത്രം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. (അതുറപ്പായതുകൊണ്ടാകാം റെയില്‍വേ ബജറ്റ് ചര്‍ച്ച ചെയ്യുമ്പോള്‍ അത് കേള്‍ക്കുന്നതിനേക്കാള്‍ ഒന്ന് മയങ്ങുന്നതാണ് ഉത്തമമെന്ന് രാഹുലിന് തോന്നിയത്.) സദാനന്ദഗൗഡയുടെ റെയില്‍ ബജറ്റില്‍ എവിടെയാണ് ജനങ്ങള്‍ എന്ന് മുങ്ങിത്തപ്പി നോക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.

അടുത്ത പേജില്‍ തുടരുന്നു


ആധുനിക വല്‍ക്കരണത്തിന് ഞങ്ങളെതിരല്ല. എന്നാല്‍ ദരിദ്രകോടികളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള, വിശക്കുന്ന കുഞ്ഞുവയറുകളെ അരികുവല്‍ക്കരിച്ചുകൊണ്ടുള്ള ഈ ആധുനിക വല്‍ക്കരണം അംഗീകരിക്കാനാവില്ല. അത്തരത്തില്‍ റെയില്‍വേ “വികസിച്ചിട്ട്”, ഇന്ത്യ “വികസിച്ചിട്ട്” ഞങ്ങള്‍ക്കെന്ത് എന്ന് അവരുടെ വയറിലെ വിശപ്പിന്റെ വിളി ചോദ്യമുയര്‍ത്തിക്കൊണ്ടിരിക്കും. അവിടെ ഭാരതാംബ നിങ്ങളെ രക്ഷിക്കാനെത്തില്ല.


sadananda-gauda

വൃദ്ധര്‍ക്കും വികലാംഗര്‍ക്കും ചില സൗകര്യങ്ങളും സുരക്ഷയും വൃത്തിയും എന്നൊക്കെ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ യാത്രരക്കാരില്‍ മുക്കാല്‍ഭാഗവും ആശ്രയിക്കുന്ന റെയില്‍വേയെ പരിപൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനും യാത്രാനിരക്കു അമിതമായി കൂട്ടാനും ഒപ്പം സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനും ബജറ്റ് ലക്ഷ്യം വെയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സൗകര്യങ്ങളൊക്കെ ചെയ്തിട്ടെന്ത് കാര്യം; ആളുകള്‍ ട്രെയിനില്‍ കയറിയാലല്ലേ അതൊക്കെ അനുഭവിക്കാനാവൂ എന്ന് ഒരു നാട്ടുംപുറത്തുകാരന് തോന്നുന്നത് സ്വഭാവികം.

toon-2റെയില്‍വേ ബജറ്റ് പിന്നേം സഹിക്കാം. സഹിക്കാനാവാത്തത് ബി.ജെ.പി – സംഘ പരിവാരങ്ങളുടെ ന്യായീകരണങ്ങളാണ്. അവയൊക്കെത്തന്നെയും അപകടകരമായ സന്ദേശവുമാണ് നല്‍കുന്നത്. ട്രെയിന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോള്‍ ഇവര്‍ വാദിച്ചത് മുങ്ങിത്താഴുന്ന ഭാരതാംബയെ രക്ഷിക്കാനായി ഇത്തിരി ത്യാഗം സഹിക്കണമെന്നാണ്. മുങ്ങിത്താഴുന്ന ഭാരതാംബയെ രക്ഷിക്കാനായി ഇക്കാലമത്രയും ഒത്തിരി സഹിച്ച മനുഷ്യരോടാണ് ഇത് പറയുന്നതെന്ന് ഇവരോര്‍ക്കുന്നേയില്ല. മുമ്പ് കേരളത്തിലെ ഒരു മന്ത്രി മുണ്ട് മുറുക്കിക്കെട്ടാന്‍ വരെ പറഞ്ഞത് കേട്ട് തഴമ്പിച്ച കാതുകളാണ് വീണ്ടും അതിദേശീയന്‍മാരുടെ ഈ ആരവങ്ങളും കേള്‍ക്കേണ്ടി വരുന്നത്.

റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്റെ വാമൊഴി ഇങ്ങനെയായിരുന്നു; “അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള കൂലിയും കൊടുക്കാന്‍ ബാധ്യസ്ഥമാണ്. ഫ്‌ളൈറ്റില്‍ നമ്മള്‍ നല്ല കൂലി കൊടുക്കുന്നില്ലേ”. ചാനല്‍ചര്‍ച്ചകളില്‍ ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമൊക്കെ ഒര്‍ക്കേണ്ട മിനിമം കാര്യങ്ങളുണ്ട്. ഇക്കഴിഞ്ഞ 10 വര്‍ഷത്തോളം യു.പി.എ. സര്‍ക്കാരിനെ തോളില്‍ ചുമന്നവര്‍ അവരെ താഴെ ഇറക്കി നിങ്ങളെ അധികാരത്തിലെത്തിച്ചത്, നിങ്ങളീ പറയുന്ന വാക്കുകള്‍ മുന്‍ സര്‍ക്കാരില്‍ നിന്ന് ഒരുപാട് കേട്ട് സഹിച്ചതുകൊണ്ടാണ്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ റെയില്‍വേയെ ആശ്രയിക്കുന്നത് അതിവേഗത്തില്‍ സഞ്ചരിക്കാനാണ് എന്ന് ഇവര്‍ ഏത് സ്വര്‍ഗത്തിലിരുന്നാണ് ചിന്തിച്ചെടുത്തത്. അവര്‍ക്ക് ഇത്രയ്ക്ക് വേഗത്തില്‍ ഒത്തിരി പണം മുടക്കി സഞ്ചരിക്കാന്‍ എന്താണുള്ളത്. ഇന്ത്യന്‍ റെയില്‍വേയുടെ തന്നെ ചരിത്രം അറിയാതെ എന്തും വിളിച്ചുകൂവാമെന്ന ധിക്കാരമാണിത്.


റെയില്‍വേ ബജറ്റ് പിന്നേം സഹിക്കാം. സഹിക്കാനാവാത്തത് ബി.ജെ.പി – സംഘ പരിവാരങ്ങളുടെ ന്യായീകരണങ്ങളാണ്. അവയൊക്കെത്തന്നെയും അപകടകരമായ സന്ദേശവുമാണ് നല്‍കുന്നത്. ട്രെയിന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോള്‍ ഇവര്‍ വാദിച്ചത് മുങ്ങിത്താഴുന്ന ഭാരതാംബയെ രക്ഷിക്കാനായി ഇത്തിരി ത്യാഗം സഹിക്കണമെന്നാണ്. മുങ്ങിത്താഴുന്ന ഭാരതാംബയെ രക്ഷിക്കാനായി ഇക്കാലമത്രയും ഒത്തിരി സഹിച്ച മനുഷ്യരോടാണ് ഇത് പറയുന്നതെന്ന് ഇവരോര്‍ക്കുന്നേയില്ല.


“പാവപ്പെട്ടവന്റെ ഫ്‌ളൈറ്റാണ്” റെയില്‍വേ എന്ന ലോകത്തിലെ ഏറ്റവും വലിയ ഈ പൊതുമേഖലാ സ്ഥാപനം. സാധാരണക്കാരന്റെ അത്താണിയാണ് റെയില്‍വേ. ഏറ്റവും കുറഞ്ഞ കൂലിയില്‍ പാവപ്പെട്ടവര്‍ ഹ്രസ്വ/ദീര്‍ഘ യാത്രകള്‍ക്ക് റെയില്‍വേയാണ് ഇന്നും ആശ്രയിക്കുന്നത്. ഇതിനെ സ്വകാര്യ മൂലധനത്തിന് ഇങ്ങനെ വിറ്റു തുലയ്ക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്നവന്‍ യാത്രയ്ക്ക് ഇനിയെന്ത് എന്ന് വാപൊളിക്കാതെ തരമില്ല.

ഇതിലൂടെ ഇന്ത്യന്‍ ഭരണഘടന തന്നെ ഉറപ്പു നല്‍കുന്ന സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയാണ് തകര്‍ത്തുകളയുന്നത്. അവര്‍ക്ക് താങ്ങാന്‍ കഴിയാതുള്ള ബുള്ളറ്റ് പായിക്കലും “മോഡി”ഫിക്കേഷനും ആര്‍ക്കുവേണ്ടിയാണ്? ഒപ്പം റെയില്‍വേ ചാര്‍ജ് കൂടുമ്പോള്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുത്തനെ കൂടും. ഇപ്പോള്‍ തന്നെ വിലവര്‍ദ്ധന ജനജീവിതം ജീവിക്കാനാവാത്ത വിധം ദുസ്സഹമാക്കുമ്പോള്‍ പറയുകയും വേണ്ട.

ഹാ മറന്നുപോയി, നിങ്ങളുടെ കണക്കനുസരിച്ച് ദരിദ്രര്‍ ഇന്ത്യയില്‍ ഉണ്ടാവില്ലല്ലോ. കാരണം 37 രൂപ ചെലവഴിക്കാനാവുന്നവരെ മുഴുവന്‍ നിങ്ങള്‍ ധനികരാക്കിയിരിക്കുകയല്ലേ. പക്ഷെ നിങ്ങളുടെ കണക്കുപുസ്തകത്തില്‍ ഞൊടിയിടയില്‍ ധനികരായിമാറാന്‍ ഭാഗ്യലഭിച്ചാല്‍ അവര്‍ ചോദ്യമുയര്‍ത്തില്ലെന്ന് ധരിക്കരുത്.

ആധുനിക വല്‍ക്കരണത്തിന് ഞങ്ങളെതിരല്ല. എന്നാല്‍ ദരിദ്രകോടികളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള, വിശക്കുന്ന കുഞ്ഞുവയറുകളെ അരികുവല്‍ക്കരിച്ചുകൊണ്ടുള്ള ഈ ആധുനിക വല്‍ക്കരണം അംഗീകരിക്കാനാവില്ല. അത്തരത്തില്‍ റെയില്‍വേ “വികസിച്ചിട്ട്”, ഇന്ത്യ “വികസിച്ചിട്ട്” ഞങ്ങള്‍ക്കെന്ത് എന്ന് അവരുടെ വയറിലെ വിശപ്പിന്റെ വിളി ചോദ്യമുയര്‍ത്തിക്കൊണ്ടിരിക്കും. അവിടെ ഭാരതാംബ നിങ്ങളെ രക്ഷിക്കാനെത്തില്ല.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനസംഖ്യയുടെ 45%ത്തിലധികമാളുകളും എന്തായാലും യാത്രക്ക് അതിവേഗ തീവണ്ടികളെ ആശ്രയിക്കില്ല. എന്നാല്‍ പൗരന്‍മാരെന്ന നിലയില്‍ സഞ്ചാര സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ആധുനിക ഇന്ത്യയുടെ മുഖമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇവിടുത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ അഭിവൃദ്ധിക്കും അഭിലാഷങ്ങള്‍ക്കും ഒട്ടും പ്രാധാന്യം നല്‍കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

രാജ്യത്തിന്റെയും റെയില്‍വെയുടെയും വികസനത്തേക്കാള്‍ സ്വകാര്യ – വിദേശ മൂലധനവും അതിന്റെ ലാഭസാധ്യതകളുമാണ് ബജറ്റിന്റെ ലക്ഷ്യം. ഇത് ജനാഭിലാഷങ്ങള്‍ക്കെതിരായ നടപടി എന്നതിനൊപ്പം ഇന്ത്യയേപോലൊരു രാജ്യത്ത് ആപത്കരമായ നടപടി കൂടിയാണ്. കോര്‍പ്പറേറ്റുകളെയും വിദേശ നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുമ്പോള്‍ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന “വേഗത” സാധാരണ ജനങ്ങളുടെ യാത്രാ സാഹചര്യങ്ങളിലും ജീവിതത്തിലും ഉണ്ടാകുന്നില്ലെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

ഹാ മറന്നുപോയി, നിങ്ങളുടെ കണക്കനുസരിച്ച് ദരിദ്രര്‍ ഇന്ത്യയില്‍ ഉണ്ടാവില്ലല്ലോ. കാരണം 37 രൂപ ചെലവഴിക്കാനാവുന്നവരെ മുഴുവന്‍ നിങ്ങള്‍ ധനികരാക്കിയിരിക്കുകയല്ലേ. പക്ഷെ നിങ്ങളുടെ കണക്കുപുസ്തകത്തില്‍ ഞൊടിയിടയില്‍ ധനികരായിമാറാന്‍ ഭാഗ്യലഭിച്ചാല്‍ അവര്‍ ചോദ്യമുയര്‍ത്തില്ലെന്ന് ധരിക്കരുത്.

ഈ “നല്ലെ നാളുകള്‍” തീര്‍ച്ചയായും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ കെട്ടദിനങ്ങളാകും എന്നുതന്നെ നമുക്ക് വിലയിരുത്താം. വാസ്തവത്തില്‍ ഭീതി നിറഞ്ഞതാണ് കാര്യങ്ങള്‍. കാരണം ഇവയൊക്കെയും ഇനി ദേശീയതയുടെ പേരിലാണ് അരങ്ങേറാന്‍ പോകുന്നത്. ദേശീയത എന്നത് ഒരു ജനതയെ അന്ധമാക്കുന്ന ഒരു സംജ്ഞയാണ്. ഹിറ്റ്‌ലര്‍ നടപ്പാക്കിയതെല്ലാം ദേശീയതയ്ക്കു വേണ്ടിയായിരുന്നല്ലോ. അതുകൊണ്ട് ഇനിയുണ്ടാകുന്ന എല്ലാ സമരങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി പൊതുസമ്മതി നേടിയെടുത്തുകൊണ്ട് കിരാതമായി അടിച്ചമര്‍ത്തുകയും ഫാസിസത്തിന്റെ രാഷ്ട്രീയ പ്രയോഗം നടത്താനും കഴിയും.

അല്ലയോ മന്ത്രീ, അങ്ങ് പറഞ്ഞു തന്നാലും, ഈ ബജറ്റില്‍ എവിടെയാണ് ജനഹിതം? അങ്ങനെയെങ്കില്‍ താങ്കള്‍ പറയുന്ന ഈ “ജനഹിതം” താങ്കളുടെ ജനങ്ങളുടെ ഹിതമെന്നാണോ?? ബിര്‍ലമാരുടെയും അംബാനിമാരുടെയും ഹിതമെന്നാണോ?

വാല്‍ക്കഷ്ണം: യോഹന്നാന്‍ ഇതെങ്കില്‍ ക്രിസ്തു എന്താവും!!!