ഗ്ലാമറസ് ലുക്കുള്ള എന്നെ വെച്ച് അത്തരത്തിൽ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ചത് മലയാള സിനിമ മാത്രമാണ്: റായ് ലക്ഷ്മി
Entertainment
ഗ്ലാമറസ് ലുക്കുള്ള എന്നെ വെച്ച് അത്തരത്തിൽ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ചത് മലയാള സിനിമ മാത്രമാണ്: റായ് ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th June 2024, 8:56 am

കുറഞ്ഞകാലം കൊണ്ട് മലയാള പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത തെന്നിന്ത്യൻ നടിയാണ് റായ് ലക്ഷ്മി.

മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന റോക്ക് ആൻഡ്‌ റോൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ റായ് ലക്ഷ്മി അണ്ണൻ തമ്പി, ക്രിസ്ത്യൻ ബ്രദേർസ്, രാജാധിരാജ, ടു ഹരിഹർ നഗർ 2 തുടങ്ങിയ ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഡി. എൻ. എ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം.

ഗ്ലാമറസ് ലൂക്കുള്ള തന്നെ വെച്ച് പക്വതയുള്ള വേഷങ്ങൾ ചെയ്യിപ്പിക്കാൻ ധൈര്യം കാണിച്ചത് മലയാള സിനിമ മാത്രമാണെന്ന് റായ് ലക്ഷ്മി പറയുന്നു. ഒട്ടും ആർട്ടിഫിഷ്യൽ ആവാതെയാണ് മലയാള സംവിധായകർ അത് ചെയ്തതെന്നും താരം ദി ക്യൂ സ്റ്റുഡിയോട് പറഞ്ഞു.

‘ഒരു ഗ്ലാമറസ് ലുക്കുള്ള എന്നെ ഡീഗ്ലാമ് ചെയ്യാനും മോഡൽ ലുക്കും യങ് ലൂക്കുമുള്ള എന്നെ ഒരു പക്വതയുള്ള ഭാര്യയായി അവതരിപ്പിക്കുക. ഇതൊക്കെ ഒരു വെല്ലുവിളിയായിട്ടാണ് സംവിധായകർ ഏറ്റെടുത്തത്.

എന്നെ വെച്ച് അങ്ങനെ ചെയ്യാനുള്ള ധൈര്യം മലയാള സിനിമ മാത്രമേ കാണിച്ചുള്ളൂ. അവർ അതിനെ ഒട്ടും ആർട്ടിഫിഷ്യൽ ആവാതെ നന്നായി ഗ്രേസ്ഫുള്ളായി ചെയ്തിട്ടുണ്ട്.

ഞാൻ അത്തരത്തിലുള്ള റോളുകൾ ചെയ്തതെല്ലാം മലയാളത്തിലെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. എനിക്കത് വിശ്വാസിക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഞാൻ ഡി.എൻ.എ എന്ന ചിത്രത്തിലൂടെ തിരിച്ച് വരുകയാണ്. വളരെ വ്യത്യസ്തമായ തിരക്കഥയാണ് അതിന്. ഞാൻ നല്ല ആകാംക്ഷയിലാണ്,’ റായ് ലക്ഷ്മി പറയുന്നു.

അതേസമയം കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ടി. എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി.എൻ.എ. അഷ്‌കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ റിയാസ് ഖാൻ, ബാബു ആന്റണി, അജു വർഗീസ് തുങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Rai Lakshmi Talk About Malayalam Cinema