പ്രളയം: രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍
Kerala Flood
പ്രളയം: രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 7:27 am

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.


ALSO READ: ഇപ്പോഴുള്ളത് 1435 ക്യാംപുകളിലായി അഞ്ച് ലക്ഷത്തോളം പേര്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പുറത്ത് വിട്ട് മുഖ്യമന്ത്രി


നാളെ രാവിലെ 9.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല 10 മണിക്ക് ചെങ്ങന്നൂര്‍ പ്രദേശമാണ് ആദ്യം സന്ദര്‍ശിക്കുക. അവിടെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം 12.30ന് ആലപ്പുഴയിലെത്തും. ഇവിടെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നതും അജണ്ടയിലുണ്ട്.

ആലുവ, പറവൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളും രാഹുല്‍ സന്ദര്‍ശിക്കും. മറ്റന്നാല്‍ ഉച്ചയ്ക്കാണ് രാഹുല്‍ മടങ്ങുക.


ALSO READ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമായി നടക്കുന്നുവെന്ന് മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി


ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് വരുന്നവര്‍ക്ക് 10,000 രൂപ നേരിട്ട് നല്‍ കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എം.എം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്‍ എന്നിവര്‍ ഓരോ വീടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ച് നല്‍ കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.