Sports News
വോട്ട് പൗര ധര്‍മവും ജനാധിപത്യ അവകാശവുമാണ്, ഇത് ജനാധിപത്യം ആഘോഷിക്കേണ്ട സമയമാണ്: രാഹുല്‍ ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 26, 09:23 am
Friday, 26th April 2024, 2:53 pm

രാജ്യം ലോകസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. രാജ്യത്തുടനീളം വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് ബെംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ദ്രാവിഡിനോട് ചോദിച്ചപ്പോള്‍, ദ്രാവിഡ് യുവാക്കള്‍ക്ക് ഒരു പ്രധാന സന്ദേശം നല്‍കി.

‘വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് ജനാധിപത്യം ആഘോഷിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ബെംഗളൂരു റെക്കോഡ് സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ദ്രാവിഡ് പറഞ്ഞു.

‘വോട്ട് നമ്മുടെ പൗര ധര്‍മവും ജനാധിപത്യ അവകാശവുമാണെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു,’ ഇന്ത്യ ടുഡേയോട് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ദ്രാവിഡും അടങ്ങുന്ന സെലഷന്‍ പാനല്‍ ടി-20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്ന ജോലിയിലാണ്. ഇതിനായി ഐ.പി.എല്ലില്‍ താങ്ങളുടെ പ്രകടനം വിലയിരുത്തുകയാണ് സലക്ടേഴ്‌സ്.

 

Content Highlight: Rahul Dravid Talking About Election