അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ അഫ്ഗാന്റെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് നേടിയത്.
അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ്. 110 പന്തില്‍ നിന്ന് 10 ഫോറും മൂന്നു സിക്‌സും അടക്കം 105 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ ഏഴാം സെഞ്ച്വറിയാണ് താരത്തിന് നേടാന്‍ സാധിച്ചത്. മാത്രമല്ല ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
22ാം വയസില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാകാനാണ് റഹ്‌മാനുള്ള ഗുര്‍ബാസിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നിലുള്ളത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കൊപ്പമാണ് നിലവില്‍ താരം റെക്കോഡ് പങ്കിടുന്നത്.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരത്തിന്റെ വിക്കറ്റ് നേടിയത് സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ നന്ദ്രെ ബര്‍ഗര്‍ ആണ്. മൂന്നാമന്‍ റഹ്‌മത് ഷാ 50 റണ്‍സും അസ്മത്തുള്ള ഒമര്‍സായി 86 റണ്‍സും നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. താരത്തിന് പുറമേ ഓപ്പണര്‍ റിയാസ് ഹസന്‍ 29 റണ്‍സും നേടി മടങ്ങിയിരുന്നു.
Content Highlight: Rahmanullah Gurbaz In Great Record Achievement