ന്യൂദല്‍ഹി: മഹേഷ് ഭൂപതിയുടെ ടെന്നിസ് അക്കാദമിയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി ടെന്നിസ് താരം റാഫേല്‍ നദാല്‍. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു നദാല്‍.
സ്പെയ്നിലെ റാഫേല്‍ നദാല്‍ അക്കാദമി ഇന്ത്യയിലെ മഹേഷ് ഭൂപതിയുടെ സ്ഥാപനവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് നദാല്‍ വ്യക്തമാക്കിയത്. കഴിവുറ്റ താരങ്ങളെ കണ്ടെത്തി വിദഗ്ധ പരിശീലനത്തിനായി സ്പെയ്നിലേക്ക് അയക്കാനുമാണ് പദ്ധതി.
തന്റെ ഫൗണ്ടേഷന് നിയന്ത്രിക്കുന്ന ആന്ധ്രാപ്രദേശിലെ അനന്ദ്പൂരിലുള്ള സ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമാണ് സ്പെയ്നിലെ തന്റെ അക്കാദമിയെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച രീതിയില്‍ മുന്നോട്ടുവരാനുള്ള സാഹചര്യം ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിനിലെ അക്കാദമി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നേടാന്‍ കുട്ടികളെ സഹായിക്കും. തന്റെ കീഴില്‍ പരിശീലനം നടത്താനുള്ള അവസരവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.