അദ്ദേഹം ലോകകപ്പ് കെട്ടിപ്പിടിച്ച് കരയുന്നത് ഞാന്‍ കണ്ടു: ആര്‍. അശ്വിന്‍
Sports News
അദ്ദേഹം ലോകകപ്പ് കെട്ടിപ്പിടിച്ച് കരയുന്നത് ഞാന്‍ കണ്ടു: ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd July 2024, 11:21 am

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. 2027ല്‍ എം.എസ്. ധോണി കിരീടമുയര്‍ത്തിയതിന് ശേഷം 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്.

ഇതോടെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ സ്വപ്‌നവും നിറവേറ്റാന്‍ സാധിച്ചിരുന്നു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ഇപ്പോള്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടി-20 കിരീടം നേടിയിരിക്കുകയാണ്. ഇപ്പോള്‍ ടി-20 ലോകകപ്പ് സെലിബ്രേഷനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍. തന്റെ യൂട്യൂബ് ചാനലിലാണ് താരം ഇതിനെക്കുറിച്ച് സംസാരിച്ചത്.

‘വിരാട് കോഹ്‌ലി രാഹുല്‍ ദ്രാവിഡിനെ വിളിച്ച് കപ്പ് നല്‍കിയ നിമിഷമാണ് എന്റെ ഫേവറേറ്റ് നിമിഷം…അദ്ദേഹം കപ്പ് കെട്ടിപ്പിടിച്ച് കരയുന്നത് ഞാന്‍ കണ്ടു, രാഹുല്‍ ദ്രാവിഡ് അലറി കരയുന്നത് ഞാന്‍ കണ്ടു. അവന്‍ അത് ആസ്വദിക്കുന്നത് ഞാന്‍ കണ്ടു.’തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ ടി-20 ലോകകപ്പും സിംബാബ്‌വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

 

Content Highlight: R. Ashwin Talking About Rahul Dravid