അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹീറോ ആണ്: ആര്‍. അശ്വിന്‍
Sports News
അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹീറോ ആണ്: ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd August 2024, 3:03 pm

2024 ടി-20 ലോകകപ്പില്‍ ഐതിഹാസിക വിജയം സ്വന്തമാക്കി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും നേതൃത്വത്തില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്.

എന്നാല്‍ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തെരഞ്ഞെുക്കപ്പെട്ടത് മുന്‍ ഇന്ത്യന്‍ താരവും 2011ലെ ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീറാണ്. ഗൗതം ഗംഭീറിന്റെ ആദ്യ അസൈമെന്റ് ശ്രീലങ്കന്‍ പര്യടനമായിരുന്നു. പരമ്പരയിലെ മൂന്ന് ടി-20 മത്സരങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മൂന്ന് എകദിന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് വിജയിക്കാനായില്ലായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ആര്‍. അശ്വിന്‍. ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹീറോ ആണെന്നും സത്യസന്ധവും സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ആയുള്ള ചിന്താഗതിയാണ് അദ്ദേഹത്തിനെന്നുമാണ് അശ്വിന്‍ പറഞ്ഞത്.

‘ഞാന്‍ ഇപ്പോഴും വളരെ നല്ല ബന്ധം പങ്കിടുന്ന ഒരാളാണ് ഗൗതം. കാരണം അവന്‍ വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേഡും സത്യസന്ധനുമായ വ്യക്തിയാണ്. നമ്മള്‍ എപ്പോഴും പിന്തുണയ്‌ക്കേണ്ടവരില്‍ ഒരാളാണ് ഗൗതം ഗംഭീര്‍ അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു ഹീറോയാണ്,’ അശ്വിന്‍ പഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ലെ ഏകദിന ലോകകപ്പില്‍ 112 പന്തില്‍ 92 റണ്‍സ് നേടിയാണ് ഗംഭീര്‍ കരിയറിലെ മിന്നും പ്രകടനം പുറത്തെടുത്തത്. മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി 58 ടെസ്റ്റിലെ 104 ഇന്നിങ്‌സില്‍ നിന്ന് 4154 റണ്‍സും ഏകദിന ക്രിക്കറ്റില്‍ 147 മത്സരങ്ങളിലെ 143 ഇന്നിങ്‌സില്‍ 5238 റണ്‍സുമാണ് നേടിയത്. ടി-20യില്‍ 37 മത്സരത്തിലെ 36 ഇന്നിങ്‌സില്‍ നിന്ന് 932 റണ്‍സാണ് താരം നേടിയത്.

അതേസമയം ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3309 റണ്‍സ് നേടാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. 516 വിക്കറ്റുകളും ടെസ്റ്റില്‍ സ്വന്തമാക്കി ചരിത്രം കുറിക്കാനും അശ്വിന് കഴിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 156 വിക്കറ്റും 72 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 211 മത്സരങ്ങളില്‍ നിന്നും 180 വിക്കറ്റുകള്‍ നേടിയപ്പോള്‍ 800 റണ്‍സ് സ്വന്തമാക്കാനും അശ്വിന് കഴിഞ്ഞു.

 

Content Highlight: R. Ashwin Talking About Gautham Gambhir