ആരാണ് അശ്വിന്‍... എന്താണ് അശ്വിന്‍... ഇക്കാലമത്രെയും നേടിയതെന്ത്?
Sports News
ആരാണ് അശ്വിന്‍... എന്താണ് അശ്വിന്‍... ഇക്കാലമത്രെയും നേടിയതെന്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 11:00 pm

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനാണ് ധര്‍മശാല വേദിയാകുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ പ്രധാനിയായ രവിചന്ദ്ര അശ്വിന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരം എന്ന നിലയിലാണ് ഈ ടെസ്റ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക.

2011ന് നവംബര്‍ ആറിന് ദല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ആരംഭിച്ച ഐതിഹാസിക ഇന്നിങ്‌സ് ഇന്ന് ‘സെഞ്ച്വറി നേട്ടത്തിന്റെ’ നിറവിലാണ്. ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന്‍, അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

 

അശ്വിന്‍ നൂറാം ടെസ്റ്റ് കളിക്കുന്ന വേളയില്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ട റെക്കോഡുകള്‍ പരിശോധിക്കാം.

1. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരം (511)

2. ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഒമ്പതാമത് താരം.

3. ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരം.

4. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇടംകയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ താരം (254)

5. ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ രണ്ടാമത് താരം (10)

6. ഏറ്റവുമധികം തവണ ഒരു ഇന്നിങ്‌സിലെ ആദ്യ വിക്കറ്റ് നേടുന്ന സ്പിന്നര്‍ (58)

7. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ (358)

8. ഇന്ത്യ വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് (354)

9. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് ഫൈഫറുകള്‍ (27)

10. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത് താരം (511)

11. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് ഫൈഫറുകള്‍ നേടുന്ന താരം (35 – ജോയിന്റ് റെക്കോഡ്)

12. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് ടെന്‍ഫറുകള്‍ നേടുന്ന താരം (10 – ജോയിന്റ് റെക്കോഡ്)

13. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് 12-ഫറുകള്‍ നേടുന്ന താരം (6 – ജോയിന്റ് റെക്കോഡ്)

14. ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് ഫൈഫറുകള്‍ നേടുന്ന താരം (എട്ട് തവണ, 2016ല്‍)

15. ഒരു സീസണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ (82 വിക്കറ്റ്, 2016/17)

16. ഒരു സീസണില്‍ ഏറ്റവുമധികം ടെസ്റ്റ് ഫൈഫറുകള്‍ (7 ഫൈഫര്‍ 2016/17, ജോയിന്റ് റെക്കോഡ്)

17. ഒരു എതിരാളികള്‍ക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് (114 – ഓസ്‌ട്രേലിയക്കെതിരെ)

18. ഏറ്റവുമധികം വേദികളില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരം (19)

19. ഏറ്റവുമധികം തവണ ഒരു ഇന്നിങ്‌സില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യുന്ന സ്പിന്നര്‍ (22)

20. ടെസ്റ്റില്‍ ബൗള്‍ഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം (101).

21. ഒരു ടെസ്റ്റ് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം.

22. ഒന്നിലധികം തവണ ഒരു പരമ്പരയില്‍ 30+ വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ ബൗളര്‍

23. കപില്‍ ദേവിന് ശേഷം ഒരു കലണ്ടര്‍ ഇയറില്‍ 50 വിക്കറ്റും 500 റണ്‍സുമുള്ള ഏക താരം.

24. എട്ടാം നമ്പറില്‍ ഇറങ്ങി ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം (3).

25. ടെസ്റ്റ് ഫോര്‍മാറ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയ ആദ്യ ഇന്ത്യന്‍ താരം (ശിവ്‌നരെയ്ന്‍ ചന്ദര്‍ പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍)

26. 250+ ഇടം കയ്യന്‍ ബാറ്റര്‍മാരെയും 250+ വലം കയ്യന്‍ ബാറ്റര്‍മാരെയും പുറത്താക്കിയ ഏക ബൗളര്‍.

27. ഏറ്റവുമധികം തവണ ഒരു ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത താരം (3)

28. ഒരു ടെസ്റ്റ് മത്സരത്തില്‍ ടെന്‍ഫര്‍ നേടുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരം (36 വയസും 300 ദിവസവും)

29. ടെസ്റ്റില്‍ ഫൈഫര്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത് ഇന്ത്യന്‍ താരം (37 വയസും 159 ദിവസവും)

30. ഇന്ത്യക്കായി നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം

31. 500 വിക്കറ്റ് സ്വന്തമാക്കിയ ബൗളര്‍മാര്‍ക്കിടയില്‍ ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക്ക് റേറ്റ് (51.0)

32. എട്ടാം നമ്പറിലിറങ്ങി ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരം (1844)

33. വിവിധ ടീമുകള്‍ക്കെതിരെ 100 വിക്കറ്റ് നേട്ടമുള്ള ഏക ഇന്ത്യന്‍ താരം (ഓസ്‌ട്രേലിയ & ഇംഗ്ലണ്ട്)

34. 100ാം ടെസ്റ്റിന് മുമ്പ് 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ബൗളര്‍.

35. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ 50 വിക്കറ്റ് നേടുന്ന ഏക ഇന്ത്യന്‍ താരം (2015, 2016, 2017)

36. ഏറ്റവുമധികം തവണ ഇന്ത്യക്കായി ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഫൈഫര്‍ നേടുന്ന താരം (6)

37. ഒരു ടീമിനെതിരെ 1000 റണ്‍സും 100 വിക്കറ്റുമുള്ള ഏക ഏഷ്യന്‍ താരം (ഇംഗ്ലണ്ടിനെതിരെ)

38. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിങ് (904)

39. അരങ്ങേറ്റ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ബൗളര്‍.

40. വേഗത്തില്‍ 50 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (9ാം മത്സരം)

41. വേഗത്തില്‍ 100 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (18ാം മത്സരം)

42. വേഗത്തില്‍ 150 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (29ാം മത്സരം)

43. വേഗത്തില്‍ 200 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (37ാം മത്സരം)

44. വേഗത്തില്‍ 250 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (45ാം മത്സരം)

45. വേഗത്തില്‍ 300 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (66ാം മത്സരം)

46. വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന താരം (66ാം മത്സരം, ജോയിന്റ് റെക്കോഡ്)

47. വേഗത്തില്‍ 400 വിക്കറ്റ് നേടുന്ന രണ്ടാമത് താരം (77ാം മത്സരം)

48. വേഗത്തില്‍ 450 വിക്കറ്റ് നേടുന്ന രണ്ടാമത് താരം (89ാം മത്സരം)

49. വേഗത്തില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത് താരം (98ാം മത്സരം)

50. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഏഷ്യന്‍ താരം (114)

51. ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം (105)

52. ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം (66)

53. ശ്രീലങ്കക്കെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം (38)

54. ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം ടെസ്റ്റ് ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരം (6)

55. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമധികം ടെസ്റ്റ് ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരം (6)

56. വെസ്റ്റ് ഇന്‍ഡീസിസില്‍ ഏറ്റവുമധികം ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരം (4)

57. ശ്രീലങ്കയില്‍ ഏറ്റവുമധികം ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരം (3)

58. കരിയറിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരം കളിക്കുന്ന ആദ്യ താരം

59. കരിയറിലെ ആദ്യ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരം കളിക്കുന്ന ആദ്യ താരം

60. നൂറാം ടെസ്റ്റിന് മുമ്പ് ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത് താരം (507)

 

കടപ്പാട്: രാം ഗരാപതി

 

Content Highlight: R Ashwin’s test records