റിയോയില്‍ മെഡല്‍ പ്രതീക്ഷയില്ലെന്ന അഞ്ജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ടി ഉഷ
Daily News
റിയോയില്‍ മെഡല്‍ പ്രതീക്ഷയില്ലെന്ന അഞ്ജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ടി ഉഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 6:40 pm

ന്യൂദല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയില്ലെന്ന ടാര്‍ഗറ്റ് ഒളിംപിക് പോഡിയം ചെയര്‍പേഴ്‌സണ്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ  പിടി ഉഷ രംഗത്ത്.

ഈ പ്രസ്താവന ശരിയായില്ലെന്നും അഞ്ജുവിന് കുട്ടിത്തം മാറിയിട്ടില്ലെന്നും പി.ടി ഉഷ വിമര്‍ശിച്ചു. ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്നും ഉഷ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. മുന്‍താരമെന്ന നിലയില്‍ അഞ്ജു മറ്റു താരങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിലുളള പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ഉഷ ദല്‍ഹിയില്‍ പറഞ്ഞു.

റിയോ ഒളിമ്പിക്‌സിസിലെ അതല്റ്റിക്‌സില്‍ ഇന്ത്യ മെഡല്‍ നേടാനുള്ള സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ അത്‌ലറ്റിക് ടീം നടത്തുന്ന പ്രകടനം വിദേശരാജ്യങ്ങളില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ താരങ്ങള്‍ പോകുന്നുണ്ടെങ്കിലും മെഡല്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടണമെങ്കില്‍ വിദേശരാജ്യങ്ങളിലെ താാരങ്ങളുമായി തുടര്‍ച്ചയായിട്ടുള്ള മത്സര പരിചയം വേണമെന്നും അഞ്ജു പറഞ്ഞു.