കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് പി.എസ് ശ്രീധരന് പിള്ള
ഡൂള്‍ന്യൂസ് ഡെസ്ക്
Monday, 3rd September 2018, 1:40 pm
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ പി.എസ് ശ്രീധരന് പിള്ള.
അതിനുള്ള സംവിധാനം പട്ടാളത്തിനുണ്ട്. രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ സൈന്യത്തിന് കഴിയുമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് ഭരണഘടനാ പ്രതിസസിയിലേക്ക് നയിക്കും.
ഇ മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും പി. എസ് ശ്രീധരന്‍പിള്ള വിശദമാക്കി. മുഖ്യമന്ത്രിക്ക് ഭരണം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരും മന്ത്രി സഭയില്‍ ഇല്ലെയെന്നും പി എസ് ശ്രീധരന്‍പിള്ള ചോദിച്ചു