സ്പോര്‍ട്സ് ഡെസ്‌ക്9 min
ദല്‍ഹി: കേരള ഗവര്‍ണര്‍ പി.സദാശിവത്തെ സ്വീകരിക്കുന്നതില്‍ ദല്‍ഹിയില്‍ പ്രോട്ടോക്കോള്‍ ലംഘനം. ഗവര്‍ണറെ സ്വീകരിക്കാന്‍ റസിഡന്റ് കമ്മീഷണറോ അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണറോ വിമാനത്താനളത്തില്‍ എത്തിയില്ല.
ഗവര്‍ണര്‍ സര്‍ക്കാറിനെ അതൃപ്തി അറിയിച്ചു. പ്രോട്ടോക്കോള്‍ ഓഫീസര്‍ മാത്രമാണ് ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
കേരള ഹൗസിലും ഗവര്‍ണറെ സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തന്നെയുണ്ടായിരുന്നില്ല. റസിഡന്റ് കമ്മീഷണര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നെന്നുമാണ് കേരളഹൗസ് വൃത്തങ്ങള്‍ പറയുന്നത്.