ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ തുറസായ സ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നതിനെതിരെ വീണ്ടും എതിര്‍പ്പുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍.
സംഘമായി എത്തിയ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങളുടെ നിസ്‌കാരം മുടക്കി. പ്രാര്‍ത്ഥനാ സ്ഥലത്ത് നിലയുറപ്പിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങള്‍ നിസ്‌കരിക്കുന്ന സ്ഥലത്ത് വോളിബോള്‍ ക്വാര്‍ട്ട് ഉണ്ടാക്കുമെന്നാണ് പറയുന്നത്.
നേരത്തെ ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.
തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.
എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്ട്രേഷന്‍ പിന്‍വലിച്ചിരുന്നു.