Advertisement
Sabarimala
ശബരിമലയിലെത്തിയ യുവതിയ്‌ക്കെതിരെ പ്രതിഷേധം: മരക്കൂട്ടംവരെയെത്തിയ യുവതിയെ പൊലീസ് തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 01, 07:36 am
Saturday, 1st December 2018, 1:06 pm

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിയ്‌ക്കെതിരെ പമ്പയില്‍ പ്രതിഷേധം. ആന്ധ്രാ സ്വദേശിനിയായ യുവതിയ്‌ക്കെതിരെയാണ് പ്രതിഷേധവുമായി ഒരുകൂട്ടര്‍ രംഗത്തുവന്നത്.

28 വയസുള്ള ആന്ധ്ര സ്വദേശിനിയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഡോളിയിലായിരുന്നു യുവതി സന്നിധാനത്തേക്ക് പോയത്. യുവതി മരക്കൂട്ടംവരെയെത്തിയശേഷമായിരുന്നു ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് അവിടേക്കെത്തുകയും യുവതിയെ പമ്പയിലേക്ക് തിരിച്ചുകൊണ്ടുവരികയുമായിരുന്നു. ഇതോടെ പ്രതിഷേധക്കാരും യുവതിക്കു പിന്നാലെ പമ്പയിലേക്കെത്തി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇങ്ങനെയൊരു സ്ത്രീ സന്നിധാനത്തേക്ക് പോകുന്നുവെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Also Read:മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

നിലയ്ക്കലും പമ്പയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പൊലീസ് സുരക്ഷയിലല്ലാതെ സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്നാണ് തീരുമാനമെന്നും പൊലീസ് പറഞ്ഞിരുന്നു.

യുവതിയെ പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ ഇവരുടെ ബന്ധുക്കളുണ്ട്. കുടുംബവുമായാണ് ഇവര്‍ ശബരിമലയിലേക്ക് എത്തിയത്.