മലയാള ചലച്ചിത്ര നിർമാതാവാണ് സന്തോഷ് ദാമോദരൻ. പകൽപൂരം, കുരുക്ഷേത്ര, ചന്ദ്രോൽസവം എന്നീ ചിത്രങ്ങൾ നിർമിച്ചത് സന്തോഷാണ്. മാനസികമായി ടെൻഷൻ അനുഭവിച്ച സിനിമയെപ്പറ്റി സംസാരിക്കുകയാണ് സന്തോഷ് ദാമോദരൻ. ഒരു സിനിമയെടുക്കുന്നുണ്ടെങ്കിൽ വളരെ ഫ്രണ്ട്ലി ആയിട്ടായിരിക്കും താൻ പെരുമാറുകയെന്നും സന്തോഷ് പറയുന്നു.
കുരുക്ഷേത്ര സിനിമ ചെയ്തപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും എന്നാൽ താനത് വളരെ സന്തോഷത്തോടെയാണ് ചെയ്തതെന്നും സന്തോഷ് കൂട്ടിച്ചേർത്തു. മോഹൻലാലിനെ വെച്ച് ഇനിയും സിനിമകൾ ഉണ്ടാകുമെന്നും എല്ലാക്കാലത്തും തനിക്ക് സന്തോഷമാണ് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാനെന്നും സന്തോഷ് പറയുന്നു.
‘എനിക്ക് നഷ്ടമുണ്ടായിട്ടുള്ള സിനിമകളുണ്ട്, ലാഭമുണ്ടായിട്ടുള്ള സിനിമകൾ ഉണ്ട്. വളരെ ഫ്രണ്ട്ലി ആയിട്ടായിരിക്കും ഞാനൊരു സിനിമ ചെയ്യുന്നത്. ഷൂട്ടിങ് സമയത്ത് വളരെ സ്മൂത്ത് ആയിരിക്കും. അതുകൊണ്ട് തന്നെ വലിയൊരു പ്രശ്നം എനിക്ക് സിനിമയിൽ നിന്ന് ഉണ്ടായിട്ടില്ല. കുരുക്ഷേത്ര ചെയ്തപ്പോൾ ബുദ്ധിമുട്ടായിരുന്നു.
കാർഗിൽ പോലൊരു സ്ഥലത്ത് വാർ ഫീൽഡിൽ റിയൽ വെപൺസ് വെച്ചിട്ട് അങ്ങനെയൊരു സിനിമ ചെയ്തപ്പോൾ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊക്കെ ഞാൻ സന്തോഷമായിട്ട് ചെയ്ത സിനിമയാണ്. അതിനുള്ള ടീമുണ്ടായിരുന്നു അതുകൊണ്ട് അത്ര വിഷമം വന്നിട്ടില്ല.
മോഹൻലാലിനെ വെച്ച് ഇനിയും ഒരു സിനിമ തീർച്ചയായും ഉണ്ടാകും. ഒന്നോ അതിൽ കൂടുതലോ ചെയ്യാനെനിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അതിനുള്ളൊരു കഥയാകണം. മോഹൻലാലിനെ പോലെയുള്ള ആളെ വച്ച് ഇനി ഒരു സിനിമ ചെയ്യുമ്പോൾ ഒരു കഥ ഒരുങ്ങി വരണം. എല്ലാക്കാലത്തും എനിക്ക് സന്തോഷമേയുള്ളു മോഹൻലാലിനെ പോലൊരു ആർട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യാൻ.
എനിക്ക് ഭയങ്കര കംഫർട്ടാണ് മോഹൻലാലിനെപ്പോലൊരു ആർട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യാൻ. നമ്മളൊന്നും അറിയേണ്ടി വരില്ല. ഒരു ടെൻഷനും എനിക്ക് ഉണ്ടായിട്ടില്ല,’ സന്തോഷ് ദാമോദരൻ പറഞ്ഞു
Content Highlight: Producer Santhosh Damodaran about Mohanlal and Kurukshethra movie