Entertainment
പ്രിയപ്പെട്ടവന്‍ പീയൂഷിന് കിട്ടിയ കമന്റുകള്‍; പൊരുള്‍ വരുമ്പോള്‍ അതോര്‍ത്ത് ടെന്‍ഷനായി: സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 25, 04:17 pm
Saturday, 25th May 2024, 9:47 pm

പ്രിയപ്പെട്ടവന്‍ പീയൂഷിന്റെ എപ്പിസോഡുകള്‍ വന്നപ്പോള്‍ അതിന് താഴെ കോമഡി സീരീസുകളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഒരുപാട് കമന്റുകള്‍ വന്നിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ഗൗതം സൂര്യ. ഇത് കണ്ടത് കൊണ്ട് തന്റെ പൊരുള്‍ സീരീസ് വരുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പക്ഷെ പൊരുളിന്റെ ട്രെയ്‌ലറും പോസ്റ്ററും പുറത്തുവിട്ടപ്പോള്‍ പിന്നെ ആരും ഇതില്‍ കോമഡിയുണ്ടെന്ന് പ്രതീക്ഷിക്കില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പീയൂഷ് ആയിരുന്നില്ല കരിക്ക് ആദ്യമായി കൊണ്ടുവന്ന സീരിയസ് ആയ എക്‌സ്പിരിമെന്റല്‍ ഡ്രാമ. കരിക്ക് ഫ്‌ളിക്ക് എന്ന ചാനലില്‍ വേറെ സീരിയസ് ആയിട്ടുള്ള ഡ്രാമകള്‍ വന്നിരുന്നു. എന്നാല്‍ പീയൂഷിന്റെ എപ്പിസോഡുകള്‍ വന്നപ്പോള്‍ അതിന് താഴെ കോമഡിയായ സീരീസുകളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ഒരുപാട് കമന്റുകള്‍ വന്നിരുന്നു.

ഇത് കണ്ടത് കൊണ്ട് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ പൊരുളിന്റെ ട്രെയ്‌ലറും പോസ്റ്ററും പുറത്തുവിട്ടപ്പോള്‍ പിന്നെ ആരും ഇതില്‍ കോമഡിയുണ്ടെന്ന് പ്രതീക്ഷിക്കില്ലെന്ന് ഉറപ്പായിരുന്നു. കാണാന്‍ വരുന്നവര്‍ മിസ്റ്ററി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്,’ ഗൗതം സൂര്യ പറഞ്ഞു.

വെബ് സീരീസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ യൂട്യൂബ് ചാനലാണ് കരിക്ക്. കരിക്കിന്റെ ഏറ്റവും പുതിയ സീരീസായിരുന്നു പൊരുള്‍. ആറ് എപ്പിസോഡുകളുള്ള പൊരുള്‍ ഒരു ത്രില്ലര്‍ ഴോണറിലുള്ളതാണ്. ഗൗതം സൂര്യ സംവിധാനം ചെയ്ത സീരീസില്‍ അനു.കെ. അനിയന്‍, ജെയിംസ് ഏലിയ, ആന്‍ സലിം, മാല പാര്‍വതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.


Content Highlight: Priyapettavan Piyush Director Goutham Soorya Talks About Comments