വാഷിങ്ടണ്‍: ഓസ്കാര്‍ പുരസ്കാര വേദിയില്‍ ഏഷ്യയുടെ അഭിമാനമായി നാല് അവാര്‍ഡുകള്‍ നേടിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിനെ അനുമോദിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ചോപ്ര പാരസൈറ്റിന് അനുമോദനം അറിയിച്ചത്. ചിത്രം ഓസ്കാര്‍ പുരസ്കാര വേദിയില്‍ അംഗീകാരങ്ങളുമായി തിളങ്ങി നിന്നത് ആഹ്ലാദകരവും വൈകാരികവുമായ നിമിഷമാണെന്ന് പ്രിയങ്ക പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”ദക്ഷിണ കൊറിയയില്‍ നിന്നള്ള ചിത്രം ഓസ്കാര്‍ പുരസ്കാര വേദിയില്‍ നാല് അവാര്‍ഡുകള്‍ നേടി തലയുയര്‍ത്തി നില്‍ക്കുന്നത് അഭിമാന നിമിഷമാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലോടെ ഓസ്കാര്‍ ജ്യൂറിയുടെ മുന്നില്‍ എത്തിയ സിനിമ പതിവ് തെറ്റിച്ച് അംഗീകാരങ്ങള്‍ വാരിക്കൂട്ടുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇപ്പോള്‍ പ്രാതിനിധ്യത്തിന് സമയമായി. സിനിമ നമ്മെളെ എല്ലാവരെയും ഒരുമിപ്പിക്കുന്നു. അതിര്‍ത്തികളും ഭാഷയും ഭേദിച്ച് മുന്നേറാം എന്ന് ഇന്ന് പാരസൈറ്റ് കാണിച്ചു തന്നിരിക്കുന്നു. ആ ഗ്ലാസ് സീലിങ്ങ് പാരസൈറ്റ് തകര്‍ത്തിരിക്കുകയാണ്. എല്ലാ ആശംസകളും ടീം പാരസൈറ്റ്” പ്രിയങ്ക ട്വീറ്റ് ചെയ്തു.
Congratulations, @ParasiteMovie! 👏🏽 #Oscars pic.twitter.com/IAYseYmobc
— PRIYANKA (@priyankachopra) February 10, 2020
ഓസ്കാര്‍ പുരസ്കാര വേദിയില്‍ മികച്ച ചിത്രം, സംവിധായകന്, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാല് പുരസ്കാരങ്ങളാണ് പാരസൈറ്റ് നേടിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ