Entertainment
നെഗറ്റീവ് കമന്റുകള്‍ എന്നേക്കാളേറെ എന്റെ മാതാപിതാക്കളെയാണ് ബാധിക്കുന്നത്: പ്രിയ വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 20, 05:52 pm
Saturday, 20th May 2023, 11:22 pm

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് പ്രിയ വാര്യര്‍. സമൂഹ മാധ്യമങ്ങളില്‍ താന്‍
ഒരുപാട് നെഗറ്റീവ് കമന്റ്സിന് ഇരയായിട്ടുണ്ടെന്നും അങ്ങനെയുള്ള കാര്യങ്ങളിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും പറയുകയാണ് പ്രിയയിപ്പോള്‍.

എന്നാല്‍ തന്റെ അമ്മ ഇത്തരത്തിലുള്ള എല്ലാ കമന്റുകളും ശ്രദ്ധിക്കാറുണ്ടെന്നും അമ്മയുടെ യൂ ട്യുബ് ഹിസ്സ്റ്റി മുഴുവനും താനാണെന്നും പ്രിയ പറഞ്ഞു. ലൈവ് എന്ന തന്റെ പുതിയ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്സ് അള്‍ട്ട് എന്ന യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഞാന്‍ ഈ നെഗറ്റീവ് കമന്റുകളൊന്നും വായിക്കാറില്ല. ആരെങ്കിലും ഇങ്ങോട്ട് വിളിച്ച്‌ പറയുമ്പോഴായിരിക്കും ഇങ്ങനെയോക്കെ എന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെന്ന് ഞാന്‍ അറിയുന്നത്.
പക്ഷെ ഇതൊക്കെ അറിയുന്ന ഒരാൾ വീട്ടിലുണ്ട്, എന്റെ അമ്മ. അമ്മയുടെ യൂ ട്യൂബ് ഹിസ്റ്ററി മുഴുവനും എന്റെ പേരാണ്. ഞാന്‍ എന്റെ ഇന്റര്‍വ്യൂ ഇടക്ക് കാണാറുണ്ട്. പക്ഷെ അമ്മ ഞാന്‍ കാണുന്നതിനോക്കാൾ മുൻപേ കണ്ടു കഴിഞ്ഞിട്ടുണ്ടാവും.
നീ ഇത് ഇപ്പോഴാണോ കാണുന്നതെന്ന് അമ്മ വന്ന് ചോദിക്കും. അത്രയും അപ്ഡേറ്റ് ആണ് അമ്മ. അതുക്കൊണ്ട് തന്നെ നെഗറ്റീവ് കമന്റുകള്‍ എല്ലാം എന്നേക്കാള്‍ കൂടുതല്‍ എന്റെ മാതാപിതാക്കളെയാണ് ബാധിക്കുന്നത്,’ പ്രിയ പറഞ്ഞു.

മാതാപിതാക്കൾ പഴയ ആളുകൾ ആയതുകൊണ്ട് നെഗറ്റീവ് കമന്റ്സ് സിനിമ ജീവിതത്തിന്റെ ഭാഗമാണെന്ന് അവർ കരുതാറില്ലെന്നും പ്രിയ പറഞ്ഞു.

‘എന്റെ മതാപിതാക്കള്‍ എന്നെയും എന്റെ സ്വപനങ്ങളെയും വിശ്വസിച്ച്‌ ഫുള്‍ സപ്പോർട്ടോട് കൂടിയാണ് എന്നെ സിനിമാ ഫീൽഡിലേക്ക് വിടുന്നത്. അതുകൊണ്ട് തന്നെ നെഗറ്റീവ് കമന്റസ് ഞാന്‍ ശ്രദ്ധിക്കാറില്ലങ്കിലും അമ്മയെ അത് ഭയങ്കരമായി ബാധിക്കാറുണ്ട്. നമ്മളെ പോലെ അല്ല മതാപിക്കള്‍ അവര്‍ കുറച്ച് പഴയ ആളുകള്‍ ആണ്. അതുകൊണ്ട് തന്നെ ഇതൊക്കെ സനിമാ ജീവിതത്തിന്റെ ഭാഗമാണ് എന്നൊന്നും അവർക്കറിയില്ല. ചില സമയങ്ങളില്‍ അമ്മ എന്റെ അടുത്ത് വന്ന് എന്താ ഇങ്ങനെ ആളുകള്‍ നെഗറ്റീവ് പറയുന്നേ എന്ന് ചോദിക്കാറുണ്ട്. ഞാന്‍ അതിന് ശ്രദ്ധ കൊടുക്കണ്ട എന്ന് പറയാറുണ്ട്. നല്ല കമ്മന്റുകള്‍ വന്നാല്‍ അതും പറഞ്ഞു അമ്മ സന്തോഷിക്കുകയും ചെയാറുണ്ട്,’ പ്രിയാ വാരൃര്‍ പറഞ്ഞു.

Content Highlights: Priya Varrier on negative comments