ദുൽഖർ പുറമേ കാണിക്കുന്നില്ലെന്നെയുള്ളൂ, അവൻ നന്നായി പണിയെടുക്കുന്നുണ്ട്: പൃഥ്വിരാജ്
Entertainment
ദുൽഖർ പുറമേ കാണിക്കുന്നില്ലെന്നെയുള്ളൂ, അവൻ നന്നായി പണിയെടുക്കുന്നുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 5:57 pm

മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്. നായകനായി കരിയർ തുടങ്ങിയ പൃഥ്വി ഇന്ന് ഒരു പാൻ ഇന്ത്യൻ നടൻ കൂടെയാണ്.

രണ്ട് സിനിമകൾ സംവിധാനം ചെയ്യാനും പൃഥ്വിരാജിന് കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വി ഒരുക്കിയ ലൂസിഫർ ബോക്സ്‌ ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. രണ്ടാമത് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഒ.ടി.ടിയിൽ വലിയ ശ്രദ്ധ നേടി.

തന്റെ ഹാർഡ് വർക്ക്‌ കൊണ്ടാണ് പൃഥ്വി ഈ നിലയിൽ എത്തിയത്. എന്നാൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലുമെല്ലാം തന്നെ പോലെ ഹാർഡ് വർക്ക്‌ ചെയ്യുന്നവരാണെന്നും അതവർ പുറത്ത് കാണിക്കാത്തത് കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു. എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ സുഹൃത്താണ് ദുൽഖർ സൽമാൻ. ദുൽഖറിനെ വേഫറർ ഫിലിംസിനെ കുറിച്ചും എങ്ങനെ മുമ്പോട്ട് പോകണം എന്നതിനെക്കുറിച്ചും, എങ്ങനെയുള്ള സിനിമകൾ
ചെയ്യണമെന്നതിനെക്കുറിച്ചുമെല്ലാ നല്ല വിഷനുള്ള ഒരു ചെറുപ്പക്കാരനാണ്. ദുൽഖർ അതിനായി നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഒരുപക്ഷെ പുറമേ അതുകാണുന്നുണ്ടാവില്ല.

അതുപോലെ തന്നെയാണ് ഷാനുവും( ഫഹദ് ഫാസിൽ). എനിക്ക് പരിചയമുള്ള ആളുകളെ കുറിച്ചാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമൊന്നുമല്ല ഹാർഡ് വർക്കിങ്.

അന്നു പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിപ്പെടാൻ ഞാൻ ഭയങ്കരമായിട്ട് പരിശ്രമിച്ചു. എന്റെ പരിശ്രമങ്ങൾക്ക് എനിക്കൊരു റിവാർഡ് കിട്ടി എന്നുമാത്രമേയുള്ളൂ.

എത്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിപ്പെടുന്നതല്ല ഏറ്റവും കഠിനം. സത്യത്തിൽ അതാണ് ഏറ്റവും എളുപ്പം. എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാനും. അവിടെ നിന്നുകൊണ്ട് മുന്നോട്ട് പോകാനുമാണ് ശരിക്കും ബുദ്ധിമുട്ട്. ബുദ്ധിമുട്ട് ഞാൻ ഇനിയും നേരിടാൻ പോകുന്നതേയുള്ളൂ,’പൃഥ്വിരാജ് പറയുന്നു.

 

Content Highlight: Prithviraj Talk About Hard Work Of Dulqure Salman