പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്.
പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിറയെ തമാശകളായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു സിനിമയുടെ സ്വഭാവം എങ്ങനെയാണോ അതുപോലെയാവും അതിന്റെ പ്രൊമോഷനും ഉണ്ടാവുകയെന്നും പൃഥ്വി പറഞ്ഞു. താൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ ചിരിയും കളിയും ഒന്നുമുണ്ടാവാറില്ലെന്നും പൃഥ്വി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആടുജീവിതത്തിന്റെ സെറ്റിൽ വന്നിട്ട് നജീബിക്ക അനുഭവിച്ച യാതനകളെ കുറിച്ച് പറയുമ്പോൾ ഞാനും ബ്ലെസി ചേട്ടനും അയ്യോ തമാശ എന്ന് പറഞ്ഞു ചിരിച്ചാൽ എങ്ങനെയുണ്ടാവും.
അത് വളരെ മോശമല്ലേ. ഒരു സിനിമയുടെ സ്വഭാവം അതിന്റെ ലൊക്കേഷനിൽ എല്ലായിടത്തും ഉണ്ടാവും. ഈ സിനിമയുടെ സ്വഭാവമാണ് നിങ്ങൾ അതിന്റെ പ്രൊമോഷനൊക്കെ കാണുന്നത്. അത്തരമൊരു സിനിമയിൽ അഭിനയിക്കുമ്പോൾ ആ ഒരു കണ്ടന്റിന്റെ സ്വഭാവം സെറ്റിനൊക്കെ മാറ്റം ഉണ്ടാക്കും.
എമ്പുരാന്റെ സെറ്റിൽ പോയാൽ അങ്ങനെ വലിയ ചിരിയും കളിയും ഒന്നും കാണില്ല. ഭയങ്കര സീരിയസ് വിഷയങ്ങളാണല്ലോ അവിടെ സംഭവിക്കുന്നത്. നേരെമറിച്ച് ഗുരുവായൂരമ്പല നടയുടെ സെറ്റിലാണെങ്കിൽ അങ്ങനെയല്ല.
അതുകൊണ്ട് മാത്രമല്ല. ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമായി ചെയ്യുന്ന ഒരു ടീം വിപിന്റെ കൂടെയുണ്ട്. ഈ സിനിമ നന്നായിട്ട് എടുക്കുന്നുണ്ടോ എന്ന കാര്യത്തിലൊന്നും ഞങ്ങൾക്കാർക്കും സംശയമൊന്നും വന്നിട്ടില്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Empuran Movie Location