Entertainment news
അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് പോയി പാടിയത്, ഇനി ഞാന്‍ പോവില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 23, 08:14 am
Saturday, 23rd April 2022, 1:44 pm

സിനിമ നടന്, സംവിധായകന് എന്നീ മേഖലകള്ക്കപ്പുറം ഗായകന് എന്ന നിലയിലും പ്രശസ്തനാണ് പൃഥ്വിരാജ്. 2009 ല് പുറത്തിറങ്ങിയ പുതിയ മുഖത്തിലെ കാണെ കാണെ എന്ന ഗാനമാണ് പൃഥ്വിരാജ് ആദ്യമായി പാടിയത്.

ഹൃദയം സിനിമയില് അദ്ദേഹം പാടിയ താതക തെയ്താരെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയില് പാട്ടു പാടിയതിനെയും ആദ്യമായി വിദ്യാസാഗര് പാട്ടുപാടാന് വിളിച്ചതിനെയും കുറിച്ചു ക്ലബ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയാണ് പൃഥ്വിരാജ്.

‘ഞാന് പാട്ട് പാടിയാല് ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാന് പോയി പാടിയത്. എനിക്ക് തോന്നുന്നത് വിനീത് അടുത്ത പടം വേറെ ആരെയോ വെച്ചാണ് എടുക്കുന്നത്. ഇനി ഞാന് പോവില്ല,’ പൃഥ്വിരാജ് ചിരിച്ചുകൊണ്ട് അഭിമുഖത്തില് പറഞ്ഞു.

‘ആക്ച്വലി എന്നെ ആദ്യമായി പാട്ട് പാടാന് വിളിക്കുന്നത് ലാലേട്ടന് വേണ്ടിയാണ്. റോക്ക് ആന്ഡ് റോള് എന്ന സിനിമയില് വിദ്യ സാഗര് സാറാണ് എന്നെ വിളിക്കുന്നത്. എനിക്കിപ്പോഴും ഓര്മയുണ്ട് ചെന്നൈയില് പോയി അതിന്റെ ട്രാക്ക് എടുത്തു. പക്ഷെ പിന്നെ ഷൂട്ടിംഗ് കാരണം എനിക്ക് അത് ചെയ്യാന് പറ്റിയില്ല. രഞ്ജിയേട്ടനും വിദ്യ സാഗര് സാറും കൂടെയാണ് എന്നെ പാട്ടുപാടാന് വിളിക്കുന്നത്.’

അദ്ദേഹം കൂട്ടിച്ചേര്ത്തു. ഡിജോ ജോസ് ആന്റണി ഡയറക്ട് ചെയ്ത ജനഗണമന എന്ന സിനിമയാണ് പൃഥ്വിരാജിന്റെ റിലീസാവിനിരിക്കുന്ന പുതിയ ചിത്രം. ട്രെയ്ലര് ഇറങ്ങിയപ്പോള് മുതല് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, മംമ്ത മോഹന്ദാസ്, ഷമ്മി തിലകന്, വിന്സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്.

content Highlight : prithviraj says that vineeth sreenivasan will consider him in next movie