Entertainment
മലയാള സിനിമയില്‍ ഏറ്റവും ആദ്യം ഇക്കാര്യം പറഞ്ഞ ആള്‍ ഞാനായിരിക്കും, കൊവിഡിനും മുന്‍പേ ഞാന്‍ പറഞ്ഞു; പൃഥ്വിരാജ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 25, 11:37 am
Friday, 25th June 2021, 5:07 pm

നടന്‍ പൃഥ്വിരാജിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റീലീസ് ചെയ്യുന്നത്. കോള്‍ഡ് കേസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ഒ.ടി.ടി. റിലീസിനെപ്പറ്റിയും തുറന്നുപറയുകയാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ്.

ഒരു പക്ഷേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇവിടെ ഉണ്ടാകുമെന്ന് മലയാള സിനിമയില്‍ ഏറ്റവും ആദ്യം പറഞ്ഞ ആള്‍ താനായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു. കൊവിഡിനും മുന്‍പേ താന്‍ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.

കൊവിഡ് ഒരു കാരണമായെന്നേയുള്ളൂ. കോള്‍ഡ് കേസ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതില്‍ ആശങ്കയൊന്നും തോന്നുന്നില്ല. മാത്രമല്ല കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് സിനിമ കാണാന്‍ പറ്റുന്നത് ഒ.ടി.ടിയിലൂടെയാണെന്നും പൃഥ്വി പറഞ്ഞു.

കോള്‍ഡ് കേസ് നിര്‍മിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അഭിമുഖത്തില്‍ പൃഥ്വി പറയുന്നുണ്ട്.

കോള്‍ഡ് കേസിന്റെ സ്‌ക്രിപ്റ്റ് എനിക്ക് അയച്ചു തന്നത് ഛായാഗ്രാഹകനും പ്രൊഡ്യൂസറുമായ ജോമോന്‍ ആണ്. സ്‌ക്രിപ്റ്റ് വായിച്ച ഉടന്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് ചോദിച്ചത് ഇത് ഞാന്‍ പ്രൊഡ്യൂസ് ചെയ്തോട്ടെ എന്നാണ്. അപ്പോള്‍ ജോമോന്‍ പറഞ്ഞത്, ഇത് അവന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടി വെച്ചതാണെന്നാണ്. കോള്‍ഡ് കേസ് പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റാത്തതില്‍ നിരാശയുണ്ട്. ചോദിച്ചെങ്കിലും പക്ഷെ കള്ളന്‍ തന്നില്ല,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj says about ott paltform releases