പൃഥ്വിരാജ്, ബേസില്‍, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന കോമഡി എന്റര്‍ടൈന്‍മെന്റ് മൂവിയാണ് ഗുരുവായൂരമ്പല നടയില്‍. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 16നാണ് തിയേറ്ററുകളിലെത്തുന്നത്.
കല്യാണം പ്രമേയമാക്കി മലയാളത്തില്‍ വന്ന നിരവധി സിനിമകളുണ്ട്. അക്കൂട്ടത്തിലേക്ക് തന്നെയാണ് ഗുരുവായൂരമ്പല നടയിലും എത്തുന്നത്.
എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ മലയാളത്തില്‍ ഹിറ്റായ ഒരു സിനിമയുമായി ഈ സിനിമയ്ക്ക എന്തെങ്കിലും സാമ്യമുണ്ടോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ വന്നിരുന്നുവെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
ഗോഡ്ഫാദര്‍, തെങ്കാശിപ്പടണം, നന്ദനം തുടങ്ങിയ കല്യാണം പ്രമേയമായി വന്ന നിരവധി ചിത്രങ്ങള്‍ ഉണ്ടായിരിക്കെ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ എന്ത് പുതുമയാണ് പ്രേക്ഷകര്‍ക്ക് നല്‍കാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.
‘ കല്യാണം എന്ന് പറയുന്നതാണ് ഇതിന്റെ വണ്‍ ലാര്‍ജ് ബാക്ക്‌ഡ്രോപ്പ്. കഥാ പശ്ചാത്തലം ഈ കുടുംബത്തില്‍ നടക്കുന്ന ഒരു കല്യാണമാണ്. അതിന്റെ പശ്ചാത്തലത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ക്കിടയില്‍ മാറിമറഞ്ഞുവരുന്ന റിലേഷന്‍ഷിപ്പ് ആര്‍ക്കുകളുണ്ട്. അതാണ് കഥ.
ആനന്ദനും വിനുവും തമ്മില്‍, ആനന്ദനും പാര്‍വതിയും തമ്മില്‍, പാര്‍വതിയും അഞ്ജലിയും തമ്മില്‍, അജ്ഞലിയും വിനുവും തമ്മില്‍, അതുപോലെ തന്നെ മുതിര്‍ന്ന കഥാപാത്രങ്ങള്‍ തമ്മിലൊക്കെയുള്ള റിലേഷന്‍ഷിപ്പ് ഈ പത്ത് ദിവസത്തിനുള്ളില്‍ എങ്ങനെ മാറിമറിഞ്ഞ് ഒടുവില്‍ അത് ആ കല്യാണത്തില്‍ വന്ന് കലാശിക്കുന്നു എന്നതാണ് കഥ.
പശ്ചാത്തലം മാത്രമാണ് കല്യാണം. അതേ പശ്ചാത്തലത്തില്‍ നമുക്കൊരു ആയിരം കഥ പറയാം. എന്നോട് ഒരുപാട് പേര്‍ ചോദിച്ചിരുന്നു ഗുരുവായൂര്‍ അമ്പലം സെറ്റിട്ടതുകൊണ്ടാവാം ഒരുപക്ഷേ, ഈ സിനിമ ഗൃഹപ്രവേശം എന്ന സിനിമയുടെ കണ്ടിന്യുവേഷന്‍ ആണോ എന്ന്.
കാരണം ഈ സിനിമയിലും ജഗദീഷേട്ടനും രേഖചേച്ചിയുമുണ്ട്. ഗൃഹപ്രവേശത്തിലും അവരാണല്ലോ. എന്നാല്‍ ആ സിനിമയുമായി ഒരു ബന്ധവും ഈ ചിത്രത്തിനില്ല.
ഗുരുവായൂര്‍ അമ്പലത്തില്‍ നടക്കുന്ന കഥയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കഥകള്‍ ആലോചിക്കാം. കല്യാണം അല്ല കഥ. അത് പശ്ചാത്തലം മാത്രമാണ്. കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്നതാണ് കഥ,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj about a malayalam movie theme same as guruvayoorambalanadayil