കഴിഞ്ഞ മാസം നടന്ന ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീമില്‍ നിന്നും പുറത്തിരുത്തിയതിന് ശേഷം ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിനെ കുറിച്ച് ഒരു സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞിരുന്നു ഇന്ത്യന്‍ ടീമില്‍ സൗഹൃദ ബന്ധങ്ങളിലെന്നും എല്ലാവരും സഹപ്രവര്‍ത്തകര്‍ മാത്രമാണെന്നുമായിരുന്നു അശ്വിന്‍ പറഞ്ഞത്.
ഈ സ്റ്റേറ്റ്‌മെന്റ് ക്രിക്കറ്റ് ലോകത്ത് ഒരുപാട് ചര്‍ച്ചയായിരുന്നു. പല താരങ്ങളും ഇതിനോട് യോജിച്ചും വിയോജിച്ചും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആളാണ് ഇന്ത്യയുടെ തന്നെ യുവതാരമായ പൃഥ്വി ഷാ.
ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തില്‍, പൃഥ്വിയോടും ടീമിലെ ഡ്രസിങ് റൂമിലെ അവസ്ഥകളെ കുറിച്ച് ചോദ്യം ചോദിച്ചിരുന്നു. തന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച നേരിട്ട താരമാണ് അദ്ദേഹം. അവയില്‍ ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്ത ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ നിന്നും അദ്ദേഹത്തെ അവഗണിച്ചതാണ്, ഇത് ഏകദിന ലോകകപ്പിന് പരിഗണിക്കാത്ത കളിക്കാരെ ഉള്‍പ്പെടുത്തി ബി.സി.സി.ഐ അയച്ച രണ്ടാം നിര ടീമാണ്.
ഇന്ത്യന്‍ ടീമില്‍ ആരോടാണ് താന്‍ മനസ് തുറക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എല്ലാവരോടും സംസാരിക്കും എന്നാല്‍ ആരോടും മനസ് തുറക്കാറില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
‘എല്ലാവരും പരസ്പരം സംസാരിക്കും. പക്ഷേ മനസ്സ് തുറന്ന് സംസാരിക്കുക എന്നത് പ്രയാസമാണ്. ഞാന്‍ ആരോടും തുറന്ന് പറഞ്ഞിട്ടില്ല. അതെ, എല്ലാ മസാക്ക്-മസ്തികളും (തമാശയും ഗെയിമുകളും) സംഭവിക്കുന്നു, എന്നാല്‍ സ്വകാര്യ ഇടം വ്യക്തിഗതമായിരുന്നു,’ പൃഥ്വി പറഞ്ഞു.
‘എല്ലാവരും സഹപ്രവര്‍ത്തകരാകുന്ന കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍, അവര്‍ സഹപ്രവര്‍ത്തകര്‍ മാത്രമാണ്. ഇതിന് വലിയ വ്യത്യാസമുണ്ട്, കാരണം ഇവിടെ ആളുകള്‍ തങ്ങളെ തന്നെ മുന്നിലെത്തിക്കാനും കൂടെ ഇരിക്കുന്ന മറ്റൊരു വ്യക്തിയെക്കാള്‍ മുന്നേറാനുമാണ് ശ്രമിക്കുക. അപ്പോള്‍ ആര്‍ക്കും നിങ്ങള്‍ എന്താണ് ബോസ് ചെയ്യുന്നത്? എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടാകില്ല,’ ഇതാണ് അശ്വിന്‍ പറഞ്ഞത്.
അഞ്ച് ടെസ്റ്റ്, ആറ് ഏകദിനം, ഒരു ടി-20 എന്നിങ്ങനെ ടീം ഇന്ത്യക്ക് വേണ്ടി 12 മത്സരങ്ങള്‍ ഷാ ഇതുവരെ കളിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം അദ്ദേഹം ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു, എന്നാല്‍ സ്ട്രഗിള്‍ ചെയ്തുകൊണ്ടിരുന്ന ശുഭ്മന്‍ ഗില്ലിന് തന്റെ ഫോം കണ്ടെത്തുന്നതിന് മുമ്പ് ടി-20 യില്‍ ടീമിന്റെ പിന്തുണ ലഭിക്കുകയായിരുന്നു.