Advertisement
Daily News
പൊതുവിതരണം: ബിപിഎല്‍- എപിഎല്‍ വേര്‍തിരിവ് ഇല്ലാതാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 24, 04:48 am
Tuesday, 24th June 2014, 10:18 am

[] തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പൊതുവിതരണ മേഖലയില്‍ എപിഎല്‍  ബിപിഎല്‍ വേര്‍തിരിവ്  ഇല്ലാതാകുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കായിരിക്കും ഇനിമുതല്‍ പുതിയ റേഷന്‍ കാര്‍ഡുകളുടെ ഉടമസ്ഥാവകാശം.

മുന്‍ഗണനാ വിഭാഗത്തിനും പൊതു വിഭാഗത്തിനുമായി എപിഎല്‍  ബിപിഎല്‍ വേര്‍തിരിവ് നിലവില്‍ വരും.  ഗുണഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രയോറിറ്റി നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കി പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യും. പത്ത് മാസത്തിനകം 82 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ഭക്ഷ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഗോഡൗണുകള്‍ കണ്ടെത്താനും റേഷന്‍കടകളില്‍ ബയോ മെട്രിക് സംവിധാനം നടപ്പാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു.