ധാമാത്രി: ഛത്തീസ്ഗഡിലെ ധാമാത്രിയില്‍ കുട്ടികള്‍ ഉണ്ടാകാനായി സ്ത്രീകളെ നിരത്തി കിടത്തി അവരുടെ ശരീരത്തിന് മുകളിലൂടെ പൂജാരിമാര്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവാഹിതരായ 200 ഓളം സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.
കുട്ടികളുണ്ടാകുന്നതിന് വേണ്ടിയാണ് ഈ ആചാരമെന്നാണ് പറയുന്നത്. പൂജാരിമാരുടെ ഒരു സംഘമാണ് സ്ത്രീകളെ ചവിട്ടി നടക്കുന്നത്. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
മാതായ് മേളയുടെ ഭാഗമായി നടത്തുന്ന ചടങ്ങാണിത്. ദീപാവലിയ്ക്ക് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ചയാണ് ഈ ചടങ്ങ് നടക്കുന്നത്. നിരവധിപേര്‍ ഇതില്‍ പങ്കെടുക്കാനായി എത്തുന്നു.
Over 200 married women yearning to conceive lay on the ground and a group of priests walked on their backs beseeching the blessings from a local Goddess during ‘Madhai Mela’ in Chhattisgarh’s Dhamtari district. pic.twitter.com/dmO9iKkLHZ
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ ചടങ്ങ് നടന്നത്. മാസ്‌ക് ധരിച്ച് പ്രദേശത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസുദ്യോഗസ്ഥരെ ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ മറ്റുള്ളവര്‍ ഇത് പാലിച്ചിട്ടില്ലെന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആദി ശക്തി മാ അങ്കാരമൂര്‍ത്തി എന്ന ട്രസ്റ്റാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടന്ന ചടങ്ങിനെതിരെ രൂക്ഷവിമര്‍ശനമുയരുകയാണ്. രോഗവ്യാപനത്തിനിടയില്‍ ചടങ്ങിന് അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക