എസ്.എ ടി-20 ലീഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിന് തകര്‍പ്പന്‍ വിജയം. പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് സണ്‍റൈസേഴ്‌സ് തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് 13.3 ഓവറില്‍ 52 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും പ്രിട്ടോയോസിനെ തേടിയെത്തി. സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ എന്ന മോശം നേട്ടമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.
ICYMI
From 25/0 to 52 all-out – Pretoria Capitals register the lowest total in #SA20
Third win for Sunrisers Eastern Cape. pic.twitter.com/FqxifN6iyX
— Cricbuzz (@cricbuzz) January 22, 2024
Sunrisers rip through the Capitals in Gqeberha!
The lowest-ever total in #SA20 😲https://t.co/oeVG7wHQ6j pic.twitter.com/jtLRMJR4hA
— ESPNcricinfo (@ESPNcricinfo) January 22, 2024
സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഈസ്റ്റേണ്‍ കേപ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ തീരുമാനം കൃത്യമായി ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്.
13.3 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സിനെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു ഈസ്റ്റേണ്‍ കേപ് ബൗളര്‍മാര്‍. സണ്‍റൈസേഴ്‌സിന്റെ ബൗളിങ്ങില്‍ ഒറ്റ്‌നിയേല്‍ ബാര്‍റ്റ്മാന്‍ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. 3.3 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ നേടിയത്.
The Pretoria Capitals crashed to 52 all out at St George’s Park. #SECvPC #SA20 pic.twitter.com/19KddycjRO
— SA Cricket magazine (@SACricketmag) January 22, 2024
ഒറ്റ്‌നിയേലിനു പുറമെ ഡാനിയല്‍ വോറല്‍ മൂന്ന് വിക്കറ്റും മാർകോ യൻസൻ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ക്യാപ്പിറ്റല്‍സ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ ഇരുപതിനു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 6.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈസ്റ്റേണിന്റെ ബാറ്റിങ് നിരയില്‍ ടോം എയ്ബല്‍ പുറത്താവാതെ 22 പന്തില്‍ 31 റണ്‍സും ജോര്‍ദാന്‍ ഹെര്‍മാന്‍ 17 പന്തില്‍ 20 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
TEXTBOOK 🤌✨ pic.twitter.com/BlkCX3mIPY
— Sunrisers Eastern Cape (@SunrisersEC) January 22, 2024
A match to remember 🧡 pic.twitter.com/LW9pm3voEW
— Sunrisers Eastern Cape (@SunrisersEC) January 22, 2024
നിലവിൽ അഞ്ചു മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഒരു തോല്‍വിയുമായി 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമായി നാല് പോയിന്റോടെ അവസാന സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.
Content Highlight: Pretoria Capitals create a unwanted record in South Africa T-20 League.