national news
ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ഗര്‍ഭിണിയായ യുവതിയെ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 08, 04:03 am
Monday, 8th March 2021, 9:33 am

ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഗര്‍ഭിണിയായ യുവതിയെ വെടിവെച്ച് കൊന്നതായി പരാതി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ ഭര്‍ത്താവിന്റെ സഹോദരനാണ് യുവതിയ്ക്ക് നേരെ നിറയൊഴിച്ചത്. യുവതിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ പിതാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ കസ്റ്റഡിയിലെടുത്തെന്നും പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗികബന്ധത്തിന് യുവതിയെ ഭര്‍തൃമാതാവ് നിര്‍ബന്ധിച്ചിരുന്നതായി യുവതിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിലും യുവതിയെ ഭര്‍ത്താവും വീട്ടുകാരും സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

വജ്രാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കണമെന്നും അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്നുമായിരുന്നു ഭീഷണിയെന്നും പിതാവ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Pregnant Woman Shot Dead For Allegedly Refusing to Physical Relationship With Brother-in-law