ഒഡീഷ: ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചതിന് സബ് ഇന്‍സ്‌പെക്ടറെ ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ശരത് പൊലീസ് സ്റ്റേഷനിലെ ഓഫിസര്‍-ഇന്‍-ചാര്‍ജ് റീന ബക്സലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഗുരുബാരിയും ഭര്‍ത്താവ് ബിക്രം ബിരുലിയും ബൈക്കില്‍ ഉദാല സബ് ഡിവിഷനല്‍ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു സംഭവം നടന്നത്.
ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുബാരി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആരോഗ്യസ്ഥിതി കാരണമാണ് ഭാര്യ ഹെല്‍മെറ്റ് ധരിക്കാത്തതെന്ന് ബിക്രം പറഞ്ഞെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് 500 രൂപ പിഴ ചുമത്തുകയായിരുന്നു. പിഴ അടയ്ക്കാന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ബിക്രമിനോട് റീന ബക്‌സല്‍ ആവശ്യപ്പെട്ടു. ഗുരുബാരിയും ബിക്രമിനൊപ്പം വെയിലത്ത് സ്‌റ്റേഷനിലേക്ക് നടന്നു.
ഗുരുബാരിയയും ഭര്‍ത്താവും റീന ബക്കിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റീന ബക്സലിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക