ആലപ്പുഴ: താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെ കായംകുളം എം.എല്‍.എ പ്രതിഭ . ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത്‌കൊണ്ട് ‘ആഹാ ഇതെപ്പോ ?? എന്തോന്നടേ’ എന്ന കുറിപ്പോടെയാണ് പ്രതിഭയുടെ പ്രതികരണം. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഭ എം.എല്‍.എ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
‘സി.പി.എം സൈബര്‍ ഗുണ്ടകളുടെ അക്രമത്തിന് ഇരയായ സി.പി.എം കായംകുളം എം.എല്‍.എ പ്രതിഭാ കോണ്‍ഗ്രസിലേക്ക്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തീരുമാനം ഉടന്‍…’ എന്ന വ്യാജ പോസ്റ്റാണ് പ്രതിഭാ ഹരി ഷെയര്‍ ചെയ്തിരുന്നത്.