പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് ക്യാമ്പ് വിടാനൊരുങ്ങുന്നു
Daily News
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് ക്യാമ്പ് വിടാനൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2016, 8:24 am

prashanth
ന്യൂദല്‍ഹി: എല്ലാ മുന്നണികള്‍ക്കും ഒരേ പോലെ പ്രിയങ്കരനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബീഹാറില്‍ നിതീഷ് കുമാറിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രശാന്തിന് കോണ്‍ഗ്രസിനകത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം.

ബീഹാറിലെ നിതീഷിന്റെ ജയത്തിന് ശേഷം പ്രശസ്തനായ പ്രശാന്ത് കിഷോറിനെ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിലെ ദൗത്യമേല്‍പ്പിച്ചിരുന്നത്. 2017ല്‍ നടക്കാനിരിക്കുന്ന യു.പി, ബീഹാര്‍ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാല്‍ പ്രശാന്തിന്റെ സംഘടനയ്ക്കകത്തെ ഇടപെടലുകള്‍ അതിരു കടന്നതാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

കമല്‍നാഥ്, ഗുലാംനബി ആസാദ്, ഷീല ദീക്ഷിത്, എന്നിവരടങ്ങിയ പുതിയ ടീമിനെയാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ ഈ മാസം അവസാനമാണ് തീരുമാനം വരിക. അന്തിമ തീരുമാനം പ്രശാന്ത് കിഷോറിന് അനുകൂലമല്ലെങ്കില്‍ കോണ്‍ഗ്രസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതല്‍ വഷളാകും.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പ്രശാന്ത് കിഷോറിനെതിരെ പരസ്യമായി പ്രതികരിച്ച് പി.സി.സി പ്രസിഡന്റായ അമരീന്ദര്‍ സിംഗ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.