സൂചിമുന / തുന്നല്‍ക്കാരന്‍
ഒന്ന്…
പാമോയിലില്‍ കുളിച്ച് മസിലുപെരുപ്പിച്ച് ഗുസ്തിപിടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ വിരട്ടാനും രാജിവെപ്പിക്കാനും പ്രതിപക്ഷം ശക്തമായ സമര പരിപാടികളുമായി തെരുവിലിറങ്ങാന്‍ പോകുന്നു. കേരള ജനത മൂക്കത്ത് വിരല്‍ വെക്കുകയോ അല്ലെങ്കില്‍ ഈ ഹാസ്യപരിപാടി കണ്ട് ചിരിച്ചു ചിരിച്ച് വയറുവേദനിക്കാനോ സാധ്യതയുണ്ട്.
ഉമ്മന്‍ ചാണ്ടി ബുദ്ധിമാനാണ്. കേരളത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുകയും അതിനൊപ്പം സ്വന്തം കുപ്പായം തുന്നുകയും ചെയ്തു. കേരളത്തിന്റെ പൊതു ഇടതുപക്ഷ ബോധം തിരിച്ചറിഞ്ഞ് വി.എസ് അച്യുതാനന്ദന്‍ പിന്തുടര്‍ന്നു വന്ന അതേ ശൈലി അല്പം കൂടി തീവ്രമാക്കി കപടമെങ്കിലും ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കുന്നു.
പറവൂര്‍ സ്ത്രീ പീഡനക്കേസിലെ പ്രതികളെ ഒന്നൊഴിയാതെ വേട്ടയാടി, താന്‍ വി.എസിനെക്കാള്‍ സ്ത്രീ പീഡകര്‍ക്ക് എതിരാണെന്നും തന്റെ കാര്യം വെറും പറച്ചില്‍ മാത്രമല്ലെന്നും അഴികളെണ്ണിക്കുമെന്നും ഉമ്മന്‍ ചാണ്ടി കാണിച്ചു കൊടുത്തു. അതേ സമയം പാര്‍ട്ടി പി.ശശിയെപ്പോലൊരാളെ പുറത്താക്കില്ലെന്ന വാശിയിലും ധാര്‍ഷ്ട്യത്തിലും നിന്നത് കേരളം കണ്ടതാണു.
മോഹന്‍ ലാല്‍ മമ്മൂട്ടി സൂപ്പര്‍ സ്റ്റാറുകളുടെ വീട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ സഹയത്തോടെ സിനിമാ സ്‌റ്റൈയിലില്‍ കയറിച്ചെന്ന് റെയിഡ് നടത്തി. ഒരു ചുക്കും സംഭവിച്ചിട്ടില്ല. പക്ഷേ കേരളത്തിലെ ജനങ്ങളില്‍ അത് വലിയൊരു സംഭവമാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചു.
ടാക്‌സ് പിരിവ് ഞങ്ങള്‍ തോമസ് ഐസക്കിനെക്കാള്‍ കേമത്തില്‍ നടത്തുമെന്നൊരു പ്രഖ്യാപനം നടത്താനും അവര്‍ ശ്രമിച്ചു. അതേ സമയം കമ്യൂണീസ്റ്റ് പാര്‍ട്ടി സെക്രട്ടറി “മമ്മൂട്ടിക്ക് മൂന്നാറില്‍ സ്ഥലമുണ്ടെന്ന് നിന്നോടാരാടാ പറഞ്ഞത്” എന്ന വിരട്ടല്‍ നടത്തിയതും കേരളം മറന്നിട്ടില്ല. അല്ലെങ്കില്‍ കേരളം മറക്കുന്നതിനെ ഓര്‍മ്മിപ്പിക്കാന്‍ പത്രക്കിഴവി മുത്തശ്ശിക്കഥകളുമായി എപ്പോഴും ഉണ്ടാവും.
രണ്ട്…
അതേ സമയം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ വീട് കാണാന്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുമെന്ന വാര്‍ത്തയും അവര്‍ നല്‍കുന്നു. ഒപ്പം എത്ര സഖാക്കള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ വീടിനകത്ത് കയറാന്‍ കഴിയുമെന്ന് ചോദിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ ചോദിക്കുന്നവന്റെ മൂക്കിനിടിക്കുകയും ചെയ്യുന്നു. ജനാധിപത്യ രാജ്യത്ത് ഇത് അനുവദിക്കപ്പെടില്ല.
പാര്‍ട്ടിക്കാര്‍ക്ക് തങ്ങളുടെ നേതാവ് വലിയ വീട്ടില്‍ അന്തിയുറങ്ങുന്നതിലും അവരെ ചീത്തവിളിക്കുന്നതിലും അഭിമാനം ഉണ്ടാവാം എന്നാല്‍ കേരളത്തിലെ അഭിമാനബോധമുള്ള മറ്റു മനുഷ്യര്‍ അത് അനുവദിച്ച് കൊടുക്കണമെന്നില്ല.
മൂന്ന്…
അധികാരം ഏറ്റെടുത്ത ഉടന്‍ ഉമ്മന്‍ ചാണ്ടി തന്റെ ഓഫീസിലും സുതാര്യത വരുത്തുക എന്ന മുദ്രാവാക്യം സ്വീകരിക്കുകയും ഇരുപത്തിനാലു മണിക്കൂറും അതിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ കാണുകയെന്ന ഉദ്ദേശ്യത്തോടെ അവിടെ ക്യാമറ സ്ഥാപിക്കുകയും ചെയ്യ്തു. ക്യാമറയിലൂടെ ജനങ്ങള്‍ അവിടെ ഇരുന്നുറങ്ങുന്നവനെ കണ്ടു ചിരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ കസേരയില്‍ മറ്റൊരു മനോരോഗി കയറി കുത്തിയിരിക്കുന്നതും കണ്ടു ചിരിച്ചു. കേരളീയന്റെ ജീവിതം ഒരു മുഴുനീള കോമഡിയാക്കി മാറ്റിയതില്‍ ഉമ്മന്‍ ചാണ്ടിക്ക് അഭിമാനിക്കാം…!
ഇതേ സമയം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ നിന്നും ഒളിക്യാമറ വഴി വന്ന ചരിത്രം അത്ര സുഖകരമായിരുന്നില്ല… പാര്‍ട്ടി ഓഫീസില്‍ വിപ്ലവം വരുത്താനുള്ള ശ്രമമല്ല പകരം അനാശാസ്യ പ്രവര്‍ത്തങ്ങളാണു നടക്കുന്നതെന്ന് ലോകമറിഞ്ഞു. ഇത്തരമൊരു പ്രവര്‍ത്തനം ഏതെങ്കിലും ലോഡ്‌ജോ വീടോ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നതെങ്കില്‍ പാര്‍ട്ടി സഖാക്കള്‍ ആ കേന്ദ്രത്തിനു തീവെക്കുകയും സദാചാരം നാടു നീളെ പ്രസംഗിക്കുകയും ചെയ്യുമായിരുന്നു.
മുറിക്കഷ്ണം…
പാമോയില്‍ കേസില്‍ കുടുങ്ങുന്ന ഉമ്മന്‍! ചാണ്ടിയെ നോക്കി കണ്ണീരൊലിപ്പിക്കാനും ഈ വിശുദ്ധ പുണ്യാളനെ ഞങ്ങള്‍ വിട്ടുതരില്ലെന്ന് വിലപിക്കാനും
കാരണം അവരുടെ കൈയ്യില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഷോക്കടിപ്പിക്കാനുള്ള ലാവ്‌ലിന്‍ കറന്റുണ്ട്
മുന്നില്‍ നില്‍ക്കുന്ന രമേശ് ചെന്നിത്തല കേരളത്തില്‍ ഏറ്റവും നല്ല കൊമേഡിയനാണ്.
മുഖ്യമന്ത്രിക്കസേര ഏത് നിമിഷവും തന്നിലേക്ക് എത്തിച്ചേരാമെന്ന സുന്ദര സ്വപ്നത്തിലാണു ഇദ്ദേഹം..! നടക്കില്ല. നായരെക്കാള്‍ ബുദ്ധിമാന്‍ മാപ്ലയാണ്. നായര്‍ക്ക് ഒരു സുകുമാരന്‍ നായര്‍ വരെയുള്ള കണക്ഷനേയുള്ളുവെങ്കില്‍ മാപ്ലക്ക് പോപ്പ് മുതല്‍ കണക്ഷനുമുണ്ട്.
കേന്ദ്രത്തില്‍ എല്ലാ കള്ളന്മാരെയും തോല്പിക്കുന്ന ആന്റണിയിരിപ്പുണ്ട്,. ലാവ്‌ലിന്‍ കേസെടുത്ത് ഇടതുപക്ഷത്തിന്റെ നെഞ്ചാം മൂടിക്ക് ഇടിക്കും. അതോടെ തെരുവിലിറങ്ങിയ, പാര്‍ട്ടിയെക്കാള്‍ വലുത് പാര്‍ട്ടി സെക്രട്ടറിയെന്ന് വിചാരിക്കുന്ന സഖാക്കള്‍ കണ്ണും തള്ളി റോഡില്‍ നില്‍ക്കും. കുറേയെണ്ണം കേരളാ പോലീസിന്റെ അടി വാങ്ങാനുള്ള യോഗമുണ്ട്.
സൂചിമുന…
ഇടതുപക്ഷം എത്ര എണ്ണയൊഴിച്ച് ഉമ്മനെ പൊരിക്കാന്‍ നോക്കിയാലും നടക്കില്ല. കാരണം അവരുടെ കൈയ്യില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഷോക്കടിപ്പിക്കാനുള്ള ലാവ്‌ലിന്‍ കറന്റുണ്ട്…!
തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍
കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…
മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…