[] വടകര: ഔഷധവില നിയന്ത്രണാധികാരം എടുത്തുകളയാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നീക്കെത്ത ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഇടതുപക്ഷ ഐക്യമുന്നണി. അവശ്യമരുന്നുകളുടെ വില വന്‍തോതില്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ഇടതുപക്ഷ ഐക്യമുന്നണി കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനില്‍ ആവശ്യപ്പെട്ടു.
ആര്‍.എം.പി, എസ്.യു.സി. ഐ (സി), എം.സി.പി.ഐ (യു) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇടതുപക്ഷ ഐക്യ മുന്നണിയുടെ ജില്ല കണ്‍വെന്‍ഷന്‍ എസ്.യു.സി. ഐ (സി) സംസ്ഥാന സെക്രട്ടറി സി.കെ. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ആര്‍.എം.പി. ജില്ലാ സെക്രട്ടറി കെ.പി.പ്രകാശന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
എ.ശേഖര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍.വേണു, എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറി എം.രാജന്‍, ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ചെയര്‍മാന്‍ കെ.എസ്.ഹരിഹരന്‍, ജോതിക്യഷ്ണന്‍, കെ.കെ.കുഞ്ഞിക്കണാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ ഭാരവാഹികളായി എ.ശേഖര്‍ ( ചെയര്‍മാന്‍) കെ.കെ.കുഞ്ഞിക്കണാരന്‍ ( കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.