മംഗ്‌ളൂരുവില്‍ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അതിക്രമം
CAA Protest
മംഗ്‌ളൂരുവില്‍ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അതിക്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 10:27 pm

മംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പൊലീസ് അതിക്രമം നടത്തുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട്. ഹൈലാന്റ് ആശുപത്രിയില്‍ പൊലീസ് അതിക്രമം നടത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കേല്‍ക്കാത്തവരും ആശുപത്രിയില്‍ ചികിത്സക്കായി എത്തിയിട്ടുണ്ട് എന്നു പറഞ്ഞാണ് പൊലീസ് ആശുപത്രിയില്‍ എത്തിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേള്‍ക്കികയും ചെയ്തിരുന്നു.

ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് വെടിവെപ്പില്‍ മരിച്ചത്.
മംഗ്ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വൈകീട്ട് നാലരയോടെയാണ് വെടിവെപ്പ് നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ മംഗ്‌ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്‌ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. മംഗ്‌ളൂരുവില്‍ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയത്.