ദല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസിലെ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. വിദ്യാഭ്യാസ മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവരുമായി മോദി ഇന്ന് ചര്‍ച്ച നടത്തും.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി നേതാക്കളും പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. മെയ് നാലിനാണ് സി.ബി.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ നടക്കാനിരിക്കുന്നത്.
ദല്‍ഹിയില്‍ മാത്രം ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഓണ്‍ലൈനായി പരീക്ഷ നടത്തണമെന്നാണ് ദല്‍ഹി സര്‍ക്കാറിന്റെ ആവശ്യം. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടന നേരത്തെ പധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
1.84 ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ ദിവസം മാത്രം 1,027 പേരാണ് രാജ്യത്ത കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 13,65,704 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക