ന്യൂദല്‍ഹി: പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുഃനസംഘടനയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയത്.
പുതിയ മന്ത്രിമാരോട് പരസ്പരം കൂടിക്കാഴ്ച നടത്താനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനും നിര്‍ദ്ദേശം നല്‍കി.
ജൂലൈ ഏഴിനാണ് രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ആഭ്യന്തരമന്ത്രിയായ അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടിയുണ്ട്. പുതുതായി രൂപീകരിച്ച വകുപ്പാണിത്. ആരോഗ്യമന്ത്രിയായി മന്‍സുഖ് മാണ്ഡവ്യയെ തെരഞ്ഞെടുത്തു.
അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റേയും കായിക മന്ത്രാലയത്തിന്റേയും ചുമതല നല്‍കും. ധര്‍മ്മേന്ദ്ര പ്രധാനായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല.
ഐ.ടി., റെയില്‍വേ വകുപ്പുകള്‍ അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാന മന്ത്രി.
87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ. മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നാണ്.
ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.