Kerala News
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 20, 12:46 pm
Thursday, 20th May 2021, 6:16 pm

ന്യൂദല്‍ഹി: രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനവുമായി എത്തിയത്.

‘രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന് അഭിനന്ദനങ്ങള്‍,’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

രണ്ടാം എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങളുകള്‍ നടന്നത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

ഗവര്‍ണറാണ് മുഖ്യമന്ത്രിക്കും മറ്റു 20 മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ‘സഗൗരവം’ ആണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്ക് ശേഷം സി.പി.ഐയുടെ കെ. രാജന്‍ ആണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. റവന്യു വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വീണാ ജോര്‍ജ് ആണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: PM Modi congratulates newly swearing Pinarayi Vijayan